ബോംബൈ അതിരൂപതയ്ക്ക് ഇത് ലിറ്റര്‍ജി വര്‍ഷം

ബോംബൈ അതിരൂപതയ്ക്ക് ഇത് ലിറ്റര്‍ജി വര്‍ഷം

മുംബൈ: ബോംബെ അതിരൂപത 2018 ലിറ്റര്‍ജി വര്‍ഷമായി ആചരിക്കുന്നു. അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതിരൂപതയും ട്രാന്‍സ്മീഡിയ നെറ്റ് വിഷനും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ലിവിംങ് ഇന്‍ ഫെയ്ത്ത് മാഗസിന്റെ പ്രകാശനചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ലിറ്റര്‍ജിയും ക്രിസ്തീയ വിശ്വാസവും തമ്മില്‍ പ്രധാനപ്പെട്ട ബന്ധമുണ്ടെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. ഇതോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login