കുരിശു തകര്‍ക്കല്‍; ബോംബെ അതിരൂപത കോടതിയിലേക്ക്

കുരിശു തകര്‍ക്കല്‍; ബോംബെ അതിരൂപത കോടതിയിലേക്ക്

മുംബൈ: കുരിശുതകര്‍ത്ത സംഭവത്തോട് അനുബന്ധിച്ച് ബോംബെ അതിരൂപത നിയമ നടപടികള്‍ക്കായി കോടതിയെ സമീപിക്കുന്നു. ബാന്ദ്രയിലെ ബസാര്‍ റോഡില്‍ ഏപ്രില്‍ 29 നാണ് അധികാരികള്‍ ബലം പ്രയോഗിച്ച് കുരിശ് തകര്‍ത്തത്. സ്വകാര്യഭൂമിയില്‍ ഉണ്ടായിരുന്നതും 122 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടിരുന്നതുമായിരുന്നു ഈ കുരിശ്.

ചരിത്രപരവും മതപരവുമായി വളരെപ്രാധാന്യം ഉണ്ടായിരുന്ന കുരിശായിരുന്നു അത്. അതിരൂപത വക്താവ് ഫാ. നീഗല്‍ ബാരെറ്റെ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

റോഡുകളിലും പൊതുസ്ഥലങ്ങളിലുമുള്ള മതപരമായ സൂചനകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കുരിശ് നീക്കം ചെയ്തത് എന്നാണ് കോര്‍പ്പറേഷന്‍ അധികാരികള്‍ വിശദീകരണം നല്കിയതെങ്കിലും കുരിശ് സ്വകാര്യഭൂമിയിലാണ് സ്ഥിതി ചെയ്തിരുന്നത് എന്നതിനാലും ഇത് സംബന്ധിച്ച നിയമപരമായ രേഖകള്‍ അധികാരികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു എന്നതിനാലും അനീതിപരമായിട്ടാണ് കുരിശ് നീക്കം ചെയ്തത് എന്നതാണ് രൂപതയുടെ വാദം. അതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും.

You must be logged in to post a comment Login