വിശ്വാസത്തിന് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരെ തുണിയുരിഞ്ഞു പോലീസ് സ്റ്റേഷനിൽ നിർത്തി, കുരിശുമലയില്‍ നടക്കുന്നവയുടെ സത്യമെന്ത്?

വിശ്വാസത്തിന് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരെ തുണിയുരിഞ്ഞു പോലീസ് സ്റ്റേഷനിൽ നിർത്തി, കുരിശുമലയില്‍ നടക്കുന്നവയുടെ സത്യമെന്ത്?
1. 1961 ലാണ് കേരളാ സംസ്ഥാന വന നിയമം നിലവില് വരുന്നത്. 1964 ല് ഫോറസ്റ്റ് സെറ്റില്മെന്റ് റൂള്സും നിലവില് വന്നു. ഈ നിയമം നിലവില് വരുന്നതിനു മുമ്പ് 1957 ലാണ് കുരിശുമലയില് കുരിശ് സ്ഥാപിച്ചത്. പുതിയ നിയമം നിലവില് വന്ന ശേഷം നാളിതുവരെയും കുരിശ്
സംരക്ഷിക്കപ്പെടുകയും ഇതിനെതിരെ പരാതികളോ നിയമ പ്രശ്നങ്ങളോ ഉണ്ടാകുകയോ ചെയ്തിട്ടില്ല.
കൂടാതെ കുരിശുകളും ഒരു ചെറിയ അള്‍ത്താരയും ഒഴികെ ഏതൊരുവിധ നിര്‍മ്മാണങ്ങളോ, വേലികെട്ടി തിരിക്കലോ, വ്യാജരേഖകള്‍ ചമയ്ക്കലോ, ഭൂമിയുടെമേല് ഉടമസ്ഥാവകാശം ഉന്നയിക്കലോ സഭയുടെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തില്‍ കുരിശുമലയില്‍ അനധികൃത കൈയ്യേറ്റം നടന്നുവെന്ന ആക്ഷേപം അപ്രസക്തമാണ്.
2. കഴിഞ്ഞ 60 വര്ഷങ്ങളായി സമാധാനപരമായും വനത്തിനോ വന
സമ്പത്തിനോ യാെതാരു കോട്ടം വരുത്താതെയും വന്യജീവികളുടെ
സ്വൈര്യ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാതെയുമാണ് നാനാജാതി മതസ്ഥര് ഇവിടെ തീര്ഥാടനം നടത്തുന്നത്. നാളിതുവരെ തീര്ഥാടനത്തിനും
തീര്ഥാടകര്ക്കും വനം വകുപ്പ് എല്ലാ സഹായവും സംരക്ഷണവും
നല്കിയിട്ടുമുണ്ടായിരുന്നു.
2017 മാര്ച്ച് മാസത്തിനു ശേഷം ചില നിക്ഷിപ്ത താല്പര്യക്കാര് പരാതികള്‍ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തിട്ടുളളത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വനംവകുപ്പ് അധികൃതര് നടപടി സ്വീകരിച്ചിരിക്കുന്നത്. 2017 ആഗസ്റ്റ് 11 ന് കുരിശുകള് തകര്ക്കാന് ഒരു സംഘം ആള്ക്കാരുമായി വനം വകുപ്പ് കുരിശുമലയില് എത്തുന്നത് രൂപതാ നേതൃത്വത്തിന് ഒരു നോട്ടീസ് പോലും നല്കാതെയാണ്. വനഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്ക്കമുണ്ടായാല് അത് പരിഹരിക്കുന്നതിനായി നടത്തേണ്ട പ്രാഥമിക ചര്‍ച്ചകള്‍ പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആയതിനാല് വനം വകുപ്പ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും നടപടികളും സഭയ്ക്ക് സ്വീകാര്യമല്ല.
3. 2017 ആഗസ്റ്റ് 14 നാണ് ഇദംപ്രഥമമായി വനംവകുപ്പ് രൂപതയ്ക്ക് ഒരു നോട്ടീസ് നല്കുന്നത്. തുടര്‍ന്ന് രൂപതാ നേതൃത്വം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രിയുമായി ചര്ച്ച നടത്തുകയും മന്ത്രി പറഞ്ഞ പരിഹാര നിര്ദ്ദേശങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല് ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി നല്കിയ ഉറപ്പുകള്‍ക്ക് വിലകല്പിക്കാതെ
ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 19 ന് വീണ്ടും രൂപതയ്ക്ക് നോട്ടീസ് നല്കുകയാണ് ഉണ്ടായത്. കുരിശുമല തകര്‍ക്കുക എന്ന ഛിദ്ര ശക്തികളുടെ ലക്ഷ്യത്തിനോട് സഹകരിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യ മതേതരത്വ ഭാരതത്തില് ഇത്തരം ഉദ്യോഗസ്ഥര്‍ ഭൂഷണമല്ല. ഇവര്‍ക്കെതിരെ ശക്തമായ നടപടി സര്ക്കാര് സ്വീകരിക്കണം.
4. കുരിശുകള്‍ തകര്‍ത്തത് തങ്ങളല്ല എന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഇത്തരുണത്തില് ഈ അതിക്രമത്തിനു പിന്നില് വര്ഗ്ഗീയ ശക്തികളാണ് എന്ന് അനുമാനിക്കാം. അങ്ങനെയെങ്കില്‍ ഇതു സഭയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണ്. വടക്കേ ഇന്ഡ്യയില് ന്യൂനപക്ഷങ്ങള് അനുഭവിക്കുന്ന ദുരിതങ്ങള് വളരെ വലുതാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളും ആശങ്കയുടെ നിഴലിലാണ്. അടിയന്തിര ഇടപെടല് നടത്തേണ്ട സര്ക്കാര് പുലര്ത്തുന്ന നിസ്സംഗത നമ്മുടെ ആശങ്കകള് വര്ദ്ധിപ്പിച്ചിരിക്കുന്നു.
5. കുരിശു തകര്‍ത്തതിനു പിന്നില് വര്ഗ്ഗീയ ശക്തികളാണ് എങ്കില് പോലീസ് അടിയന്തിരമായി കേസ് രജിസ്റ്റര് ചെയ്യുകയും ക്രൈംബ്രാഞ്ച് പോലുളള ഉന്നതതല അനേ്വഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നില് കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഭദ്രമാക്കിയിട്ടുളള വനഭൂമിയില് അര്ദ്ധരാത്രിയില് അക്രമികള്ക്ക് കടന്നുചെല്ലുവാന് ഉണ്ടായ സാഹചര്യവും അതിനായി നടന്ന ഗൂഡാലോചനയും ഇതില് സഹായിച്ച ഉദ്ദേ്യാഗസ്ഥരെയും നിയമത്തിന്റെ മുന്നില് കൊണ്ടുവരണം.
6. കഴിഞ്ഞ 60 വര്ഷങ്ങളായി ഭക്താനുഷ്ഠാനങ്ങള് നടത്തി വന്നിരുന്ന
മലയിലേയ്ക്ക് വിശ്വാസികള് പ്രവേശിക്കുന്നത് വനംവകുപ്പ് ഇപ്പോള്
ചെറുക്കുന്നത് പ്രതിഷേധാര്ഹമാണ്. ഈ പ്രദേശത്തെ ജനങ്ങളും
ജനപ്രതിനിധികളും വര്ഷങ്ങളായി ക്രൈസ്തവര് ആരാധന നടത്തിവരുന്ന സ്ഥലമാണ് കുരിശുമല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടും നിഷേധാത്മകമായ നിലപാടാണ് വനംവകുപ്പും പോലീസും സ്വീകരിച്ചിരിക്കുന്നത്. ആയതിനാല് സര്ക്കാര് അടിയന്തിരമായി ഈ വിഷയത്തില് ഇടപെട്ട് ആരാധനാ
സ്വാതന്ത്ര്യം ഉറപ്പുവരുത്തണം.
7. 1957 മുതല് അവിടെ കുരിശ് ഉണ്ടായിരുന്നുവെന്നും നൂറുകണക്കിന്
പ്രദേശവാസികളുടെ സാക്ഷിമൊഴികള് ഉണ്ട്. ബഹുമാനപ്പെട്ട എം.പി., എം.എല്.എ. തുടങ്ങി വാര്ഡ് മെമ്പര്മാര് വരെയുളള ജനപ്രതിനിധികള്ക്ക് വര്ഷങ്ങളായി തീര്ഥാടനം നടന്നുവരുന്ന കാര്യം ബോധ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില് ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊളളുന്ന കുരിശുമലയില് നിന്നും നീക്കം ചെയ്ത കുരിശുകള് അടിയന്തിരമായി പുനസ്ഥാപിക്കാന് സര്ക്കാര് നടപടി സ്വീകരിക്കണം.
8. വിശ്വാസികളെയും വൈദികരെയും സന്യസ്തരേയും പ്രതികളാക്കി നിരവധി കേസുകള് എടുത്ത് മനോ ധൈര്യം തകര്ക്കുവാനുളള ബോധപൂര്വ്വമായ ശ്രമം വനംവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനോടകം എടുത്തിട്ടുളള എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണം. അതിനൊക്കെെ പുറമേ സമരം ചെയ്ത സ്ത്രീകളെ
പോലും വൈരാഗ്യബുദ്ധിയോടെ തല്ലി തല പൊട്ടിച്ച സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. വിശ്വാസത്തിന് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരെ തുണിയുരിഞ്ഞു പോലീസ് സ്റ്റേഷനിൽ നിർത്തിയ സംഭവം സമകാലിക കേരളം കണ്ടിട്ടില്ല.
(ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയത്. ലേഖനകര്‍ത്താവിന്‍റെ പേര് ചേര്‍ത്തിട്ടില്ല)

You must be logged in to post a comment Login