ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല​​​യി​​​​​​ൽ  വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ത്കാ​​​ലി​​​ക കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ചു

ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല​​​യി​​​​​​ൽ  വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ത്കാ​​​ലി​​​ക കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ചു

ബോ​​​ണ​​​ക്കാ​​​ട്: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത​​​ക്കു കീ​​​ഴി​​​ലു​​ള്ള ബോ​​​ണ​​​ക്കാ​​​ട് കു​​​രി​​​ശു​​​മ​​​ല​​​യി​​​​​​ൽ  വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ താ​​​ത്കാ​​​ലി​​​ക കു​​​രി​​​ശ് സ്ഥാ​​​പി​​​ച്ചു. ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട ബ​​​ലി​​​പീ​​​ഠ​​​വും പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് എ​​ത്തി​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് കു​​​രി​​​ശു​​​മ​​​ല​​​യി​​​ലെ​​​ത്തി കു​​​രി​​​ശും അ​​​ൾ​​​ത്താ​​​ര​​​യും പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​ത്.

കാ​​​ണി​​​ത്ത​​​ടം ചെ​​ക്ക്പോ​​​സ്റ്റി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ന​​മ്പ​​​റു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി വ​​​നം വ​​​കു​​​പ്പ് ബോ​​​ണ​​​ക്കാ​​​ട് അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്ക് പോ​​​കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തി . രാ​​​വി​​​ലെ 11 ഓ​​​ടെ ബോ​​​ണ​​​ക്കാ​​​ട് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും കു​​​രി​​​ശു​​​മ​​​ല​​​യി​​​ലേ​​​ക്ക് വി​​​ശ്വാ​​​സി​​​ക​​​ളെ ക​​​ട​​​ത്തി​​വി​​​ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പും നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി പ​​​ള്ളി​​​ക്കു മു​​​ന്നി​​​ലെ റോ​​​ഡി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു.

 വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ട​​​ന്നു പോ​​​കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ൽ പോ​​​ലീ​​​സ് റോ​​​ഡി​​​ന് ന​​​ട​​​ക്കു ജീ​​​പ്പു​​​ക​​​ളി​​​ട്ട് രാ​​​വി​​​ലെ ത​​​ന്നെ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ത്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ആ​​യി​​ര​​ത്തോ​​​ളം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ കു​​​രി​​​ശു​​​മ​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി. ക​​​ഴി​​​ഞ്ഞ തീ​​​ർ​​​ഥാ​​​ട​​​ന കാ​​​ല​​​ത്ത് വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ത്തി​​​ച്ച താ​​​ത്കാ​​​ലി​​​ക മ​​​ര​​​ക്കു​​​രി​​​ശ് അ​​വി​​ടെ സ്ഥാ​​​പി​​​ച്ചു. ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട താ​​​ത്കാ​​​ലി​​​ക അ​​​ൾ​​​ത്താ​​​ര​​​യി​​​ലെ ബ​​​ലി​​​പീ​​​ഠ​​​വും വി​​​ശ്വാ​​​സി​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു. ബ​​​ലി​​​പീ​​​ഠ​​​ത്തി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കൊ​​​പ്പം കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​ട​​​ങ്ങി​​​യ​​​ത്.

You must be logged in to post a comment Login