ബോണക്കാട്: കന്യാസ്ത്രീകള്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്ക് നേരെ പോലീസ് വിളയാട്ടം

ബോണക്കാട്:  കന്യാസ്ത്രീകള്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്ക് നേരെ പോലീസ് വിളയാട്ടം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോ​​​ണ​​​ക്കാ​​​ട്ട് ത​​​ക​​​ർ​​​ത്ത കു​​​രി​​​ശ് പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ളാ ലാ​​​റ്റി​​​ൻ വി​​​മ​​ൻ​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​നംമ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നു നേ​​​രേ പോ​​​ലീ​​​സി​​​ന്‍റെ അ​​​തി​​​ക്ര​​​മം. പോ​​​ലീ​​​സ് ലാ​​​ത്തി​​​യ​​​ടി​​​യി​​​ൽ ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നു വ​​​നി​​​ത​​​ക​​​ളു​​​ടെ വാ​​​രി​​​യെ​​​ല്ല് ത​​​ക​​​ർ​​​ന്നു.

വാ​​​രി​​​യെ​​​ല്ലി​​​നു പൊ​​​ട്ട​​​ലേ​​​റ്റ ആ​​​ന​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​നി മോ​​​ളി അ​​​ശോ​​​ക​​​ൻ, തെ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​നി ഷീ​​​ജ, മൈ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി ബി​​​ന്ദു ജ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വി​​​തു​​​ര വി​​​സി​​​റ്റേ​​​ഷ​​​ൻ​​​സ് കോ​​​ണ്‍​വെ​​​ന്‍റി​​​ലെ സി​​​സ്റ്റ​​​ർ മേ​​​ബി​​​ളി​​​ന്‍റെ ശി​​​രോ​​​വ​​​സ്ത്രം പോ​​​ലീ​​​സ് വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞു. ലാ​​​ത്തി​​​യ​​​ടി​​​യി​​​ൽ പ​​​രി​​​ക്കേ​​​റ്റ സി​​​സ്റ്റ​​​ർ എ​​​ലി​​​സ​​​ബ​​​ത്ത്, വ​​​ട്ട​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​നി ഓ​​​മ​​​ന, അ​​​രു​​​വി​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി അ​​​ജീ​​​ഷ്കു​​​മാ​​​രി എ​​​ന്നി​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ബോ​​​ണ​​​ക്കാ​​​ട്ട് കു​​​രി​​​ശു​​​മ​​​ല​​​യി​​​ൽ സ്ഥാ​​​പി​​​ച്ച കു​​​രി​​​ശ് സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​ർ ത​​​ക​​​ർ​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ സാ​​​ന്നിധ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വീ​​​ണ്ടും മ​​​ര​​​ക്കു​​​രി​​​ശ് സ്ഥാ​​​പി​​​ക്കു​​ക​​യും ചെ​​യ്തി​​​രു​​​ന്നു. ഈ ​​​മ​​​ര​​​ക്കു​​​രി​​​ശും ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ വ​​​നം​മ​​​ന്ത്രി ന​​​ല്കി​​​യ ഉ​​​റ​​​പ്പ് പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ലാ​​​റ്റി​​​ൻ ക​​​ത്തോ​​​ലിക്ക വി​​​മ​​ൻ​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നു നേ​​​രേ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജെ. ​​​ക്രി​​​സ്തു​​​ദാ​​​സ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു പ്ര​​​ക​​​ട​​​ന​​​മാ​​​യി മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​ക്കു മു​​​ന്നി​​​ലേ​​​ക്ക് എ​​​ത്തി​​​യ വി​​​മ​​ൻ​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് ബാ​​​രി​​​ക്കേ​​​ഡ് വ​​​ച്ചു ത​​​ട​​​ഞ്ഞു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മം അ​​​ഴി​​​ച്ചു വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ധ​​​ർ​​​ണ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യാ​​​നെ​​​ത്തി​​​യ കെ​​എ​​​ൽ​​​സി​​​എ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത രാ​​​ഷ്‌​​ട്രീ​​യ കാ​​​ര്യ സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി എം.​​​എം. അ​​​ഗ​​​സ്റ്റി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു വീ​​​ണ്ടും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി. ലാ​​​ത്തി​​​യ​​​ടി​​​യി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ പോ​​​ലീ​​​സ് എ ​​​ആ​​​ർ ക്യാ​​​മ്പി​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി. ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​റ്റി​​​യ​​​ത്.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ, പാ​​​റ​​​ശാ​​​ല ഫൊ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​റോ​​​ബ​​​ർ​​​ട്ട് വി​​​ൻ​​​സെ​​​ന്‍റ്, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ഫൊ​​​റോ​​​നാ കെ​​​സി​​​വൈ​​​എം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി​​​ൻ സി.​​​പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

You must be logged in to post a comment Login