ധനാപഹരണം, ബ്രസീലില്‍ കത്തോലിക്കാ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍

ധനാപഹരണം, ബ്രസീലില്‍ കത്തോലിക്കാ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍

ബ്രസീല്‍: സഭയുടെ സാമ്പത്തികകാര്യങ്ങളില്‍ അവിശ്വസ്തതയും തിരിമറിയും നടത്തി ധനാപഹരണം നടത്തിയ കത്തോലിക്കാ മെത്രാനെയും അഞ്ച് വൈദികരെയും ഉദ്യോഗസ്ഥരെയും പോലീസ് അറസ്‌ററ് ചെയതു. ഭീമമായ തുകയാണ് ഇവര്‍ അപഹരിച്ചതെന്നാണ് പോലീസ്ഭാഷ്യം.

ഫോര്‍മോസാ രൂപതയിലെ ബിഷപ് ജോസ് റൊനാള്‍ഡോയും വൈദികരുമാണ് അറസ്റ്റിലായത്. പുതിയ സാഹചര്യത്തില്‍ രൂപതയുടെ ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കി.പള്ളിക്ക് നല്കിയ സാമ്പത്തികസഹായം, മാമ്മോദീസാ, വിവാഹം എന്നിവയ്ക്ക് ലഭിച്ച പണം തുടങ്ങിയവയാണ് അപഹരിച്ചത്.

ബിഷപ് അധികാരത്തിലെത്തിയ 2015 മുതല്‍ ധനാപഹരണം തുടങ്ങിയതായിട്ടാണ് ആരോപണം.

You must be logged in to post a comment Login