ബ്രസീലില്‍ വൈദികനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബ്രസീലില്‍ വൈദികനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബ്രസീല്‍: ഫാ. പെദ്രോ ഗോമസ് ബെസേറായെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അമ്പത് വയസായിരുന്നു. 29 കുത്ത് ശരീരത്തില്‍ ഏറ്റിട്ടുണ്ട്. വീട്ടില്‍ നിന്ന് അസാധാരണമായ യാതൊരു ശബ്ദമോ സംഭവങ്ങളോ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതായി അയല്‍ക്കാര്‍ പറയുന്നില്ല. വൈദികന്റെ കാര്‍ ഗാരേജില്‍ നിന്ന് കാണാതായിട്ടുണ്ട്. എന്നാല്‍ മറ്റേതെങ്കിലും തരത്തിലുള്ള ഭവനഭേദനം നടന്നതായി തെളിവുകളില്ല.

You must be logged in to post a comment Login