ദൈവം തൊട്ടപ്പോള്‍ ആരും അറിയാതിരുന്ന 25 വര്‍ഷം പഴക്കമുള്ള ആ കൊലപാതകരഹസ്യം അയാള്‍ തുറന്നുപറഞ്ഞു

ദൈവം തൊട്ടപ്പോള്‍ ആരും അറിയാതിരുന്ന 25 വര്‍ഷം പഴക്കമുള്ള ആ കൊലപാതകരഹസ്യം അയാള്‍ തുറന്നുപറഞ്ഞു

ദൈവത്തിന്റെ കരസ്പര്‍ശം അറിഞ്ഞപ്പോള്‍ അതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ആ രഹസ്യം അയാള്‍ പോലീസിനോട് ഏറ്റുപറഞ്ഞു.

ഞാനൊരു കൊലപാതകിയാണ്.25 വര്‍ഷം മുമ്പ് ഞാനൊരു ഇരുപതുകാരനെ കൊലപെടുത്തിയിട്ടുണ്ട്.

ബ്രെയ്ന്‍ കെയ്ത്ത് ഹാക്കിന്‍സ് എന്ന നാല്പത്തിനാലുകാരനാണ് പോലീസിനോട് കുറ്റസമ്മതം നടത്തിയത്. കാലിഫോര്‍ണിയായിലാണ് ഈ സംഭവം നടന്നത്.

ഞാന്‍ ഇപ്പോഴാണ് ശരിയായ കാര്യം ചെയ്തത്. ഇത്രയും നാള്‍ ആ കുറ്റം ഒളിപ്പിച്ചുവച്ചു നടക്കുമ്പോള്‍ ഇരുട്ടിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയിരുന്നത്. പക്ഷേ ഇപ്പോള്‍ സമാധാനം അനുഭവിക്കുന്നു. ഹാക്കിന്‍സിനൊപ്പം അന്ന് കൊലപാതകം നടത്താന്‍ സഹായിച്ച രണ്ടുപേര്‍ കൂടി അറസ്‌ററിലായിട്ടുണ്ട്.

ഫ്രാങ്ക് വെസ്ലി മക്സ്ലിസ്റ്റര്‍ എന്ന 20 കാരനാണ് 25 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടത്. കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെയായിരുന്നു അന്ന് കൊലപാതകം ചെയ്തത്. അതിന ്‌ശേഷം ഫ്രാങ്ക് സഞ്ചരിച്ചിരുന്ന കാര്‍ മറവു ചെയ്യുകയും ചെയ്തിരുന്നു.

മാപ്പു പറയാന്‍ വേണ്ടി കഴിഞ്ഞവര്‍ഷം താന്‍ വെസ്ലിയുടെ ഭവനത്തില്‍ എത്തിയിരുന്നുവെങ്കിലും അയാളുടെ പിതാവ് മരിച്ചുപോയിരുന്നതുകൊണ്ട് അത് സാധിച്ചില്ല എന്നും ഹാക്കിന്‍സ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന അറസ്റ്റും അതിന് പ്രേരിപ്പിച്ച മാനസാന്തരവും ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന വാര്‍ത്തയാണ്.

You must be logged in to post a comment Login