ഏപ്രില്‍ 29 ന് ബ്രിട്ടനില്‍ റോസറി ഓണ്‍ ദി കോസ്റ്റ്

ഏപ്രില്‍ 29  ന് ബ്രിട്ടനില്‍ റോസറി ഓണ്‍ ദി കോസ്റ്റ്

ലണ്ടൻ: ബ്രിട്ടന്‍ ഇനി ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. പരിശുദ്ധ അമ്മയുടെ സജീവസാന്നിധ്യം കൊണ്ട് അന്തരീക്ഷം വിശുദ്ധമാകും. ‘ഏപ്രിൽ 29,ന് റോസറി ഓൺ ദി കോസ്റ്റ്’   ബ്രിട്ടനില്‍ നടക്കും.  ഗ്യുർണസി ദ്വീപിൽ നിന്നും ആരംഭിക്കുന്ന ജപമാല യജ്ഞം  ഷെറ്റ്ലാന്റ് സെന്‍റ് നിനിയൻ ദ്വീപിൽ സമാപിക്കും. തിരഞ്ഞെടുത്ത ഇരുനൂറോളം പ്രദേശങ്ങളിൽ ഒൻപത് മെത്രാന്മാരും പങ്കെടുക്കും.

വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുക, ഗര്‍ഭഛിദ്ര പ്രവണത അവസാനിപ്പിക്കുക,  സമാധാനം പുനസ്സാസ്ഥാപിക്കുക എന്നിവയാണ് ജപമാല പ്രാര്‍തഥനയുടെ ലക്ഷ്യം.  കൂടുതല്‍ വിവരങ്ങള്‍ക്ക് rosaryonthecoast.co.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

You must be logged in to post a comment Login