തട്ടിക്കൊണ്ടുപോകപ്പെട്ട ബ്രിട്ടീഷ് മിഷനറി മരണമടഞ്ഞു

തട്ടിക്കൊണ്ടുപോകപ്പെട്ട ബ്രിട്ടീഷ് മിഷനറി മരണമടഞ്ഞു

നൈജീരിയ: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് ക്രൈസ്തവമിഷനറി മരണമടഞ്ഞതായി വാര്‍ത്ത. തടങ്കലില്‍ കഴിയുന്ന മറ്റ് മൂന്ന് മിഷനറിമാരെ സ്വതന്ത്രരാക്കാന്‍ അനുവദിച്ചിട്ടുണ്ട്.  ദ ടെലിഗ്രാഫ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

57 കാരനായ ഇയാന്‍ സ്‌ക്വിറിയാണ് മരണമടഞ്ഞത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുകെ ഫോറിന്‍ ഓഫീസ് പുറത്തുവിട്ടിട്ടില്ല. അലാന, ഡേവിഡ്, ഷൈര്‍ലി എന്നിവരെയാണ് ഭീകരര്‍ വിട്ടയച്ചത്.

തങ്ങളുടെ മോചനത്തില്‍ സന്തോഷിക്കുന്നുവെങ്കിലും ഇയാന്റെ മരണത്തില്‍ ഖേദിക്കുന്നതായി ഇവര്‍ പറഞ്ഞു. മോചനശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഹൈ കമ്മീഷനും നൈജീരിയന്‍ ഭരണകൂടത്തിനും ഇവര്‍ നന്ദി അറിയിച്ചു.

സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്ക് നൈജീരിയായിലെ ആളുകള്‍ വിധേയരായിക്കൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login