ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യോഗയെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന്‍

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യോഗയെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന്‍

ലണ്ടന്‍: ലോക യോഗാദിനത്തോട് അനുബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് സംസാരിക്കാനെത്തിയത് ഇന്ത്യക്കാരനായ കത്തോലിക്കാ പുരോഹിതന്‍ ഫാ. ജോ പെരേര. കഴിഞ്ഞ അമ്പത് വര്‍ഷമായി യോഗ അഭ്യസിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായികഴിയുന്നവരെ യോഗയിലൂടെ സഹായിക്കാന്‍ താന്‍ നേതൃത്വം നല്കുന്ന കൃപ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

എന്നാല്‍ കത്തോലിക്കാസഭയില്‍ യോഗാഅഭ്യാസം പല വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് യോഗയെ വിശേഷിപ്പിച്ചിരിക്കുന്നത് തിന്മ എന്നാണ്. വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാ. ജെറെമി ഡേവീസും യോഗയെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്കുന്നു.

പക്ഷേ ഫാ. പെരേര ഇത്തരം വിവാദങ്ങളെയെല്ലാം നിഷേധിക്കുന്നു.

You must be logged in to post a comment Login