സംസ്‌കരിക്കാന്‍ സ്ഥലമില്ല, മാംഗ്ലൂര്‍ കത്തോലിക്കര്‍ ശവദാഹം തിരഞ്ഞെടുക്കുന്നു

സംസ്‌കരിക്കാന്‍ സ്ഥലമില്ല, മാംഗ്ലൂര്‍ കത്തോലിക്കര്‍ ശവദാഹം തിരഞ്ഞെടുക്കുന്നു

മംഗ്ളൂര് :  മാംഗ്ലൂര്‍ അതിരൂപതയില്‍ വിശ്വാസികളുടെ ശവസംസ്‌കാരത്തിന് സ്ഥലമില്ലാത്തതിനാല്‍ പലരും ശവദാഹം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതായി വാര്‍ത്ത. ഇതിനകം അഞ്ച് ആളുകള്‍ ശവദാഹം തിരഞ്ഞെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.

1963 മുതല്‍ ശവദാഹം തിരഞ്ഞെടുക്കാനുള്ള അനുവാദം സഭ കത്തോലിക്കര്‍ക്ക് നല്കിയിട്ടുണ്ട്. എന്നാല്‍ പാരമ്പര്യം അനുസരിച്ച് പലരും ശവസംസ്‌കാരം തന്നെയാണ് തിരഞ്ഞെടുക്കുന്നത്.. ശവദാഹം കഴിഞ്ഞാലും ചിതാഭസ്മം നദികളില്‍ ഒഴുക്കാതെ സെമിത്തേരിയിലോ ദേവാലയത്തിലോ സൂക്ഷിക്കണം.

സ്ഥിരമായ കല്ലറകള്‍ ഉള്ളത് സെമിത്തേരിയില്‍ സ്ഥലലഭ്യത ഇല്ലാതാക്കാനാണ് സാഹചര്യമൊരുക്കിയിരിക്കുന്നത്. ഒരു കല്ലറയില്‍ സാധാരണ മൂന്നുപേരെയാണ് സംസ്‌കരിക്കാന്‍ കഴിയുന്നത്.

എന്നാല്‍ കുടുംബക്കല്ലറ പോലെയുള്ള സംവിധാനത്തോടെ സെമിത്തേരികളില്‍ കൂടുതല്‍ ആളുകളെ സംസ്‌കരിക്കാനുള്ള സൗകര്യം നഗരങ്ങളിലെ ദേവാലയങ്ങള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login