കലഹത്തിനു നടുവിലും സമാധാനം പുന:സ്ഥാപിക്കാനായി പാപ്പയുടെ ബർമ്മ, ബംഗ്ലാദേശ് സന്ദർശനം

കലഹത്തിനു നടുവിലും സമാധാനം പുന:സ്ഥാപിക്കാനായി പാപ്പയുടെ ബർമ്മ, ബംഗ്ലാദേശ് സന്ദർശനം

വത്തിക്കാൻ സിറ്റി: നവംബർ മാസത്തിൽ പരിശുദ്ധ പിതാവിന്‍റെ നടക്കാനിരിക്കുന്ന ബംഗ്ലാദേശ്, ബർമ്മ സന്ദർശനത്തിൽ സമാധാനത്തിനും ന്യൂനപക്ഷത്തിനെതിരെയുള്ള പീഡനങ്ങൾക്കിടയിലും സഹവർത്തിത്വത്തിനുമാണ് ഊന്നൽ നൽകുന്നതെന്ന് മിഷനറി വൈദികനായ ഫാദർ ബർണാഡോ സെർവെല്ലെറെ പറഞ്ഞു.

പാപ്പയുടെ സന്ദർശനം രാജ്യത്തിന്റെ നല്ല ഭാവിക്ക് വഴിയൊരുക്കുന്ന സഹവർത്തിത്വത്തിന് പാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. പലതരം പീഡനത്തിലൂടെ കടന്നു പോകുന്ന റോഹിൻഗ ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും പാപ്പ സംസാരിക്കും.

പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് (PIMF) വൈദികനും ഏഷ്യ ന്യൂസ് എഡിറ്ററുമായ ഫാദർ സെർവെല്ലെറെ ബർമ്മ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ വളരെയധികം കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്. നവംബർ 27 മുതൽ ഡിസംബർ 2 വരെയുള്ള പാപ്പയുടെ ബംഗ്ലാദേശ്, ബർമ്മ സന്ദർശനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

You must be logged in to post a comment Login