പ്രളയക്കെടുതിയില്‍ കഴിയുന്ന എല്ലാവരെയും സഹായിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പ്രളയക്കെടുതിയില്‍ കഴിയുന്ന എല്ലാവരെയും സഹായിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സഭയുടെ വിവിധ തലങ്ങളില്‍ നിന്ന് അടിയന്തിര സഹായമെത്തിക്കാന്‍ നടപടികളെടുക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മഴക്കെടുതിയില്‍ കെസിബിസിയുടെ ആഹ്വാനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ചേര്‍ന്നുനിന്നു സീറോ മലബാര്‍ സഭയിലെ സാമൂഹ്യസേവനവിഭാഗങ്ങളും മറ്റ് പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login