ലൈംഗികപീഡനം;റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ആശ്രമാധിപന്‍ മാപ്പ് ചോദിച്ചു

ലൈംഗികപീഡനം;റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ ആശ്രമാധിപന്‍ മാപ്പ് ചോദിച്ചു

കാല്‍ഡെ: ആശ്രമത്തിലെ സന്യാസിയുടെ പേരിലുള്ള ബാലലൈംഗികപീഡന വിവരം പോലീസിനെ അറിയിക്കാത്തതിന്റെ പേരില്‍ ആശ്രമാധിപന്‍ മാപ്പ് ചോദിച്ചു. കാല്‍ഡെയിലെ ആശ്രമാധിപനാണ് ഇപ്രകാരം മാപ്പ് ചോദിച്ചത്.

1992 ല്‍ മരണമടഞ്ഞ ഫാ. തദേവൂസ് കോട്ടിക്ക് 1970 നും 80 നും ഇടയില്‍ പത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു. ട്രാപ്പിസ്റ്റ് സന്യാസസഭയിലെ അംഗമായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇക്കാര്യം അധികാരികളെ ആശ്രമാധിപന്‍ അറിയിച്ചിരുന്നില്ല. ഇതിന്റെ പേരിലുള്ള ക്ഷമാപണമാണ്  ഇപ്പോഴത്തെ ആശ്രമാധിപന്‍ ‍‍ഡാനിയേല്‍ വാന്‍ കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജില്‍നടത്തിയത്.

സംഭവം നടന്ന കാലഘട്ടത്തില്‍ ആശ്രമത്തിന്‌റെ യഥാര്‍ത്ഥ അധിപന്‍ സ്ഥലത്തുണ്ടായിരുന്നില്ല. മാപ്പ് പറഞ്ഞ ആശ്രമാധിപന്‍ 1999 ലാണ് ചുമതലയേറ്റെടുത്തത്. ഈ സാഹചര്യത്തില്‍ മുന്‍ഗാമികള്‍ ചെയ്ത തെറ്റുകള്‍ക്കാണ് ഇദ്ദേഹം മാപ്പ് ചോദിച്ചിരിക്കുന്നത്.

You must be logged in to post a comment Login