ദനഹാതിരുനാളിനോട് അനുബന്ധിച്ച് തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം

ദനഹാതിരുനാളിനോട് അനുബന്ധിച്ച് തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുവാദം

കാലിഫോര്‍ണിയ: പൊതുസ്ഥലത്ത് തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ഒരു ക്രൈസ്തവസമൂഹത്തിന് കാലിഫോര്‍ണിയയില്‍ അനുവാദം നല്കി. ദനഹാതിരുനാളിന് മുന്നോടിയായിട്ടാണ് ഇങ്ങനെയൊരു സാഹചര്യം നല്കാന്‍ ഗവണ്‍മെന്‌റ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യം ഗവണ്‍മെന്റ് ഇത്തരമൊരു അപേക്ഷ നിരസിച്ചിരുന്നുവെങ്കിലും ഇല്ലിനോയ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോമസ് മൂര്‍ സൊസൈറ്റിയുടെ ഇടപെടലാണ് ഇത് സാധ്യമാക്കിയത്.

തിരുപ്പിറവി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഗവണ്‍മെന്റ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് ലഭിച്ച അനുമതി ശ്രദ്ധേയമാകുന്നത്.

You must be logged in to post a comment Login