കാമറൂണില്‍ കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു

കാമറൂണില്‍ കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു

കാമറൂണ്‍: ബൊമാക്കയിലെ കത്തോലിക്കാ ദേവാലയത്തിലെ വൈദികനെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി. ജൂലൈ 22 നാണ് സംഭവം. അലക്‌സാണ്ടര്‍ സോബ് നൗഗി എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാത്രകള്‍ ദുഷ്‌ക്കരമായ പ്രദേശമാണ് ഇവിടം. ഇംഗ്ലീഷ് സംസാരിക്കുന്ന സ്വതന്ത്ര്യമായ ഒരു സ്റ്റേറ്റ് വേണം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഇവിടെ നിരന്തരം ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ്. അനുരഞ്ജന ശ്രമവുമായി കത്തോലിക്കാസഭ മാത്രമാണ് ഇവിടെയുള്ളത്.

You must be logged in to post a comment Login