കാ​ന​ഡ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജിമ്മിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം ഞായറാഴ്ച

കാ​ന​ഡ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച  ജിമ്മിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, സംസ്കാരം ഞായറാഴ്ച

മ​ങ്കൊ​ന്പ്: കാ​ന​ഡ​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ല​പ്പു​ഴ കു​ട്ട​നാ​ട് ച​ന്പ​ക്കു​ളം  പു​ന്ന​ക്കു​ന്നം ചേ​പ്പി​ല വീ​ട്ടി​ൽ ജോ​ണി തോ​മ​സി​ന്‍റെ മ​ക​ൻ ജിം ​തോ​മ​സ് ജോ​ണി​യു​ടെ(30) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തും. നെ​ടു​ന്പാ​ശേ​രി​യി​ൽനി​ന്നു മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് മു​ത​ദേ​ഹം പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പു​ന്ന​ക്കു​ന്നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

കാ​ന​ഡ​യി​ലെ ടോ​ബ​ൻ മോ​റി​യി​ൽ ക​ഴി​ഞ്ഞ 28ന് ​രാ​ത്രി എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

You must be logged in to post a comment Login