കാനഡായെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

കാനഡായെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

കാനഡ: കാനഡായെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. കാനഡായുടെ 150 ാം ജന്മദിനത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന് കാനഡായെ സമര്‍പ്പിച്ചതിന്റെ എഴുപതാം വാര്‍ഷികത്തിന്റെയും ഭാഗമായിട്ടാണ് ഇത്തവണ സമര്‍പ്പണം നടന്നത്.

കനേഡിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ബിഷപ് ഡൗഗ്ലസ് ക്രോസ്‌ബൈ, ഒട്ടാവ ആര്‍ച്ച് ബിഷപ് ടെറെന്‍സ്, ക്യുബെക് കര്‍ദിനാള്‍ ജെറാള്‍ഡ് ലാക്രോയിക്‌സ് എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. സുവിശേഷത്തിന്റെ നല്ലവാര്‍ത്തയനുസരിച്ച് നമ്മുടെ ആളുകള്‍ ജീവിക്കാനും യുദ്ധങ്ങളുടെ ഭീകരതയില്‍ നിന്ന് സംരക്ഷിതരാകാനും താത്വികമായ പ്രബോധനങ്ങളില്‍ നിന്ന് അകന്നുജീവിക്കാനുമായിട്ടാണ് ഈ പുനസ്സമര്‍പ്പണമെന്ന് കര്‍ദിനാള്‍ ജെറാള്‍ഡ് വചനസന്ദേശത്തില്‍ പറഞ്ഞു.

കാനഡായെ ആദ്യമായി മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത് ഒട്ടാവയിലെ മരിയന്‍ കോണ്‍ഗ്രസില്‍ 1947 ല്‍ ആയിരുന്നു.

You must be logged in to post a comment Login