ഒരു ഭരണാധികാരി ഇങ്ങനെ ദൈവനിന്ദകനാകരുത്. കനേഡിയന്‍ പ്രധാനമന്ത്രിയുടെ വേഷത്തിനെതിരെ വ്യാപകമായ പ്രതിഷേധം

ഒരു ഭരണാധികാരി ഇങ്ങനെ ദൈവനിന്ദകനാകരുത്. കനേഡിയന്‍ പ്രധാനമന്ത്രിയുടെ വേഷത്തിനെതിരെ വ്യാപകമായ പ്രതിഷേധം

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ക്രൈസ്തവവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രതിഷേധം. ജസ്റ്റിനും സഹോദരന്‍ അലക്‌സാണ്ട്രെയും ഈശോയുടെ അന്ത്യഅത്താഴത്തിന്റെ പ്രശസ്ത ചിത്രത്തിലെ യേശുവിന്‌റെയും അപ്പസ്‌തോലന്മാരുടെയും മുഖങ്ങള്‍ക്ക് പകരം ജന്മദിനതൊപ്പിയണിഞ്ഞ മഞ്ഞനിറത്തിലുള്ള ഇമോജികള്‍ പ്രിന്റ് ചെയ്ത സ്വെറ്റര്‍ ധരിച്ചുകൊണ്ട് നില്ക്കുന്ന ചിത്രമാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിമാറിയിരിക്കുന്നത്.

ഡിസംബര്‍ 25 നാണ് ഈ സഹോദരന്മാരുടെ ജന്മദിനം. അന്നേ ദിവസം തന്നെയാണ് ഈ ഫോട്ടോ അവര്‍ പുറത്തുവിട്ടത്. ഷെല്‍ഫീസ് ഇന്‍കോര്‍പ്പറേഷന്‍ എന്ന കമ്പനിയാണ് സ്വെറ്റര്‍ നിര്‍മ്മാതാക്കള്‍. ഇതിന്റെ പരസ്യം എന്ന രീതിയിലാണ് പ്രധാനമന്ത്രിയും സഹോദരനും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജന്മംകൊണ്ട് ക്രൈസ്തവനാണെങ്കിലും നിലപാടുകള്‍ കൊണ്ട് ക്രൈസ്തവവിരുദ്ധനാണ് പലപ്പോഴും ജസ്റ്റിന്‍ ട്രൂഡോ. അതാണ് ഈ ചിത്രത്തിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതിന് കാരണവും.

You must be logged in to post a comment Login