കാ​ന​ൻ നി​യ​മ​ജ്ഞ​രു​ടെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പൊ​തു​സ​മ്മേ​ള​ന​വും പ​ഠ​ന​ശി​ബി​ര​വും

കാ​ന​ൻ നി​യ​മ​ജ്ഞ​രു​ടെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പൊ​തു​സ​മ്മേ​ള​ന​വും പ​ഠ​ന​ശി​ബി​ര​വും

കോട്ടയം: പൗരസ്ത്യ കാനൻ നിയമജ്ഞരുടെ ഇന്ത്യൻ അസോസിയേഷൻ പൊതുസമ്മേളനവും പഠനശിബിരവും ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ സെന്‍ററിൽ 18നു വൈകുന്നേരം അഞ്ച് മുതൽ 19ന് ഉച്ചയ്ക്ക് ഒന്നു വരെ നടത്തും. ഇരിങ്ങാലക്കുട ബിഷപ് മാർ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽനിന്നുളള 150 സഭാ നിയമപണ്ഡിതർ സമ്മേളനത്തിൽ പങ്കെടുക്കും

. റവ.ഡോ. ജോസ് ചിറമേൽ, റവ.ഡോ. ജോർജ് തോമസ് കൊച്ചുവിള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സഭാനിയമങ്ങളുമായി ബന്ധപ്പെട്ട കാലോചിതവിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സെക്രട്ടറി റവ.ഡോ. വർഗീസ് പാലത്തുങ്കൽ അറിയിച്ചു.

You must be logged in to post a comment Login