വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയും വിശുദ്ധ മാര്‍ത്തോയും- ഫാത്തിമായിലെ വിശുദ്ധപദപ്രഖ്യാപന ചടങ്ങില്‍നിന്ന്

വിശുദ്ധ ഫ്രാന്‍സിസ്‌ക്കോയും വിശുദ്ധ മാര്‍ത്തോയും- ഫാത്തിമായിലെ വിശുദ്ധപദപ്രഖ്യാപന  ചടങ്ങില്‍നിന്ന്

ഫാത്തിമ: പരിശുദ്ധ ദൈവമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ മരിയ ദര്‍ശനം ലഭിച്ച മൂന്ന് ഇടയബാലകരില്‍ രണ്ടുപേരായ ഫ്രാന്‍സിസ്‌ക്കോയെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചു.  ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു വിശുദ്ധപദ പ്രഖ്യാപനം.

നമുക്കൊരു അമ്മയുണ്ട്. പാപ്പ വിശുദ്ധ പദ പ്രഖ്യാപന വേളയില്‍ പറഞ്ഞു. നമ്മള്‍ പ്രത്യാശയോടെ ജീവിക്കുന്നവരും ക്രിസ്തുവില്‍ ശരണം പ്രാപിക്കുന്നവരുമായിരിക്കണം. ദൈവമില്ലാത്ത , ദൈവത്തെ വിസ്മരിച്ചുള്ള ജീവിതം നമ്മെ നയിക്കുന്നത് നരകത്തിലേക്കായിരിക്കും ദൈവത്തിന്റെ പ്രകാശം നമ്മെ രക്ഷിക്കുകയും നമ്മുടെ കൂടെയുണ്ടെന്നും ഓര്‍മ്മിപ്പിക്കാനാണ് മറിയം നമുക്കിടയിലേക്ക് വന്നത്. ദൈവം എല്ലായ്‌പ്പോഴും നമുക്ക് മുമ്പേയുണ്ട്. ഇതാണ് വഴിയെന്നും ഇതിലെ പോവുക എന്നും പറഞ്ഞ്. നമ്മള്‍ കുരിശിന്റെ അനുഭവം പങ്കുപറ്റുന്നവരാണെങ്കില്‍ നമുക്ക് മുമ്പേ ക്രിസ്തുഅത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രത്യാശ കൊടുക്കുന്നവരായി മാറുവാനാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. പാപ്പ പറഞ്ഞു.
കത്തോലിക്കാസഭയിലെ രക്തസാക്ഷികളല്ലാത്ത വിശുദ്ധരില്‍ ഏറ്റവും പ്രായം കുറഞ്ഞവരാണ് ഫ്രാന്‍സിസ്‌ക്കോയും ജസീന്തയും. 1917 മേയ് 13 ന് ആയിരുന്നു ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന ലൂസിയായ്ക്കും മാതൃദര്‍ശനം ലഭിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷം ജസീന്തയും ഫ്രാന്‍സിസ്‌ക്കോയും അസുഖത്തെ തുടര്‍ന്ന് മരിച്ചു.

എന്നാല്‍ ലൂസിയാ പിന്നീട് കന്യാസ്ത്രീയാകുകയും വാര്‍ദ്ധക്യത്തിലെത്തി മരിക്കുകയുമാണുണ്ടായത്. ലൂസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

വിശുദ്ധ പദ പ്രഖ്യാപന ചടങ്ങുകള്‍ രാവിലെ പത്തിനാണ് ആരംഭിച്ചത്. പ്രഖ്യാപനത്തിന് മുമ്പ് ബസിലിക്കയുടെ ചുമരില്‍ ജസീന്തയുടെയും ഫ്രാന്‍സിസ്‌ക്കോയുടെയും ഛായാചിത്രങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു.

You must be logged in to post a comment Login