പൗ​ര​സ്ത്യ കാ​ന​ൻ​നി​യ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം 27 ന്

പൗ​ര​സ്ത്യ കാ​ന​ൻ​നി​യ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം 27 ന്

കോ​ട്ട​യം: ക​ത്തോ​ലി​ക്കാ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള റോ​മി​ലെ കാ​ര്യാ​ല​യ​ത്തി​ൽ 2016 ഡി​സം​ബ​ർ 12 നു ​സ്ഥാ​പി​ത​മാ​യ പൗ​ര​സ്ത്യ കാ​ന​ൻ​നി​യ​മ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം 27 നു ​സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് സെ​മി​നാ​രി​യി​ലെ കാ​ർ​ഡി​ന​ൽ ടി​സ​റ​ന്‍റ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും. സീ​റോ മ​ല​ങ്ക​ര സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം (വൈ​സ് ചാ​ൻ​സ​ല​ർ, പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം), റ​വ. ഡോ. ​സ​ണ്ണി കൊ​ക്ക​ര​വാ​ല​യി​ൽ എ​സ്. ജെ. (​പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, റോം), ​റ​വ. ഡോ. ​ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ൽ (പ്ര​സി​ഡ​ന്‍റ്, പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം), റ​വ. ഡോ. ​ജോ​യി അ​യി​നി​യാ​ട​ൻ (റെ​ക്ട​ർ, വ​ട​വാ​തൂ​ർ സെ​മി​നാ​രി), റ​വ. ഡോ. ​വ​ർ​ഗീ​സ് കോ​ളു​ത​റ സി​എം​ഐ (ഡ​യ​റ​ക്ട​ർ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​റി​യ​ന്‍റ​ൽ കാ​ന​ൻ ലോ, ​ബം​ഗ​ളൂ​രു), സി​സ്റ്റ​ർ ലി​റ്റി​ൽ ട്രീ​സാ (സൂ​പ്പീ​രി​യ​ർ ജ​ന​റ​ൽ, എ​സ്എ​ച്ച് കോ​ണ്‍ഗ്രി​ഗേ​ഷ​ൻ) തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

 
സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം മെ​ത്രാ​ന്മാ​രും വി​വി​ധ സെ​മി​നാ​രി​ക​ളി​ൽ​നി​ന്നു​ള്ള റെ​ക്ട​ർ​മാ​രും പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളും ദൈ​വ​ശാ​സ്ത്ര​പ​ഠ​ന​ത്തി​ലേ​ർ​പ്പെട്ടിരിക്കു​ന്ന അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജെ​യിം​സ് ത​ല​ച്ച​ല്ലൂ​ർ അ​റി​യി​ച്ചു.

You must be logged in to post a comment Login