കപ്പൂച്ചിന്‍ ആശ്രമത്തില്‍ മോഷണശ്രമം; വൈദികന്‍ കൊല്ലപ്പെട്ടു

കപ്പൂച്ചിന്‍ ആശ്രമത്തില്‍ മോഷണശ്രമം; വൈദികന്‍ കൊല്ലപ്പെട്ടു

മഡഗാസ്‌ക്കര്‍: അംബെഡ്രാണ അന്റ്‌സോഹിഹിയിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന മോഷണശ്രമത്തില്‍ നാല്പത്തിയാറുകാരനായ വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. ലൂസിയന്‍ ആണ് കൊല്ലപ്പെട്ടത്. 26 കാരനായ ഒരു ഡീക്കന് പരിക്കേറ്റിട്ടുണ്ട്. പരിക്ക്  ഗുരുതരമാണ്.

ഏപ്രില്‍ 22 നാണ് സംഭവം.  പുലര്‍ച്ചെ ഒരു മണിയോട് അടുത്തായിരുന്നു സംഭവം. ക്രൈ്‌സ്തവ സ്ഥാപനങ്ങളും ദേവാലയങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലും ഇവിടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്.അഞ്ചാഴ്ചകള്‍ക്കുള്ളില്‍ നാല് കോണ്‍വെന്റുകള്‍ ആണ് ഇവിടെ തകര്‍ക്കപ്പെട്ടത്.

You must be logged in to post a comment Login