സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ സി​ബി​സി​ഐ ഇ​ട​പെ​ടില്ല, മാര്‍ ആലഞ്ചേരിയോടൊപ്പം:ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ സി​ബി​സി​ഐ ഇ​ട​പെ​ടില്ല, മാര്‍ ആലഞ്ചേരിയോടൊപ്പം:ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

ന്യൂ​ഡ​ൽ​ഹി:സ്വ​യം​ഭ​ര​ണാ​ധി​കാ​ര​മു​ള്ള സ​ഭ ആ​യ​തി​നാൽ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ സി​ബി​സി​ഐ ഇ​ട​പെ​ടി​ല്ലെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി.  ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി​യോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ ക​ണ്ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും  എന്നാല്‍ ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ തെ​രു​വി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ഡോ. ​ഓ​സ്വാ​ൾ​ഡ് പ​റ​ഞ്ഞു.

സി​ബി​സി​ഐ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യും കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ പാ​ക്യ​വും ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി​യെ നേ​രി​ൽ ക​ണ്ട് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ നി​യ​മ സം​വി​ധാ​ന​വും സ​ഭാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ കാ​ന​ൻ നി​യ​മ​വും ഉ​ള്ള​തി​നാ​ൽ ച​ർ​ച്ച് ആ​ക്ടോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​ർ നി​യ​മ​മോ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, സ​ഭ​യു​ടെ​യും സ​ഭാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഭ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണം. സ​ഭ​യി​ലെ ചി​ല​രു​ടെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ സ​ഹി​ക്കാ​നോ അം​ഗീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ത​റ​പ്പി​ച്ച് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്. സ​ഭ​യ്ക്ക​ക​ത്തെ കാ​ര്യ​ങ്ങ​ൾ വീ​ട്ടി​നു​ള്ളി​ൽ പ​രി​ഹ​രി​ക്ക​ണം. അ​താ​ണ് എ​ല്ലാ​വ​ർ​ക്കും ന​ല്ല​ത്. ഇ​ന്ത്യ​ൻ നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. കാ​ന​ൻ നി​യ​മ​ത്തി​ലും അ​താ​തു രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ മ​റി​ച്ചു പ​റ​ഞ്ഞ​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ക​ർ​ദി​നാ​ൾ ആ​ല​ഞ്ചേ​രി​യു​ടെ മ​ന​സ് അ​ല്ലെ​ന്നും വ​ക്കീ​ലി​ന് തെ​റ്റി​യ​താ​ണെ​ന്നും സി​ബി​സി​ഐ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ മോ​ണ്‍. ജോ​സ​ഫ് ചി​ന്ന​യ്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

You must be logged in to post a comment Login