കര്‍ദിനാള്‍ ഓബ്രിയാന് വിട

കര്‍ദിനാള്‍ ഓബ്രിയാന് വിട

എഡ്വിന്‍ബര്‍ഗ്: കര്‍ദിനാള്‍ പാട്രിക് ഓബ്രിയാന്‍ ദിവംഗതനായി. എഡ്വിന്‍ബര്‍ഗ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. എണ്‍പത് വയസ് പ്രായമുണ്ടായിരുന്നു.

2013 ല്‍ ലൈംഗികാപവാദത്തെതുടര്‍ന്ന് ആര്‍ച്ച് ബിഷപ് സ്ഥാനത്ത് നിന്ന് വിരമിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. 74 ാം വയസിലായിരുന്നു അദ്ദേഹത്തിന് നേരെ ലൈംഗിക ആരോപണം ഉണ്ടായത്. 1980 കളില്‍ അദ്ദേഹം ചില പുരുഷന്മാരുമായി ലൈംഗികബന്ധം പുലര്‍ത്തി എന്നതായിരുന്നു ആരോപണം. തുടര്‍ന്ന് ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങളെ മുന്‍നിര്‍ത്തി രാജി വയ്ക്കുകയും ബെനഡിക്ട് പതിനാറാമന്‍ ഉടന്‍ തന്നെ അത് സ്വീകരിക്കുകയുമായിരുന്നു.

അന്ത്യകൂദാശകള്‍ സ്വീകരിച്ച് സമാധാനപൂര്‍വ്വമായ മരണമായിരുന്നു അദ്ദേഹത്തിന്റേത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മരണസമയത്ത് സമീപത്തുണ്ടായിരുന്നു.

You must be logged in to post a comment Login