ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചി​​ട്ട് 45 വ​​ർ​​ഷ​​ങ്ങ​​ൾ

ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചി​​ട്ട്  45 വ​​ർ​​ഷ​​ങ്ങ​​ൾ

കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചി​​ട്ട് 45 വ​​ർ​​ഷ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്നു. 1972 ഡി​​സം​​ബ​​ർ 18ന് ​​ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ​​യി​​ൽ​​നി​​ന്നാ​​ണ് അ​​ദ്ദേ​​ഹം പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലാ​​യി​​രു​​ന്നു തി​​രു​​പ്പ​​ട്ട ശു​​ശ്രൂ​​ഷ. വൈ​​ദി​​ക​​നാ​​യ​​തി​​നു ശേ​​ഷം ഉ​​പ​​രി​​പ​​ഠ​​നം തു​​ട​​ർ​​ന്നു.

ആ​​ലു​​വ മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി​​യി​​ൽ​​നി​​ന്നാ​​ണ് വൈ ​​ദി​​ക പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി യാ​​ക്കി​​യ​​ത്. തു​​ട​​ർ ന്ന് ​​ഫ്രാ​​ൻ​​സി​​ലെ സൊ​​ർ​​ബോ​​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്നു ബി​​ബ്ലി​​ക്ക​​ൽ തി​​യോ​​ള​​ജി​​യി​​ൽ ഡോ​​ക്ട​​റേ​​റ്റും നേ​​ടി. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ര​​ണ്ടു സ​​ഹോ​​ദ​​ര​​ങ്ങ​​ൾ (ഫാ.​​ജോ​​സ് ആ​​ല​​ഞ്ചേ​​രി​​യും ഫാ. ​​ഫ്രാ​​ൻ​​സി​​സ് ആ​​ല​​ഞ്ചേ​​രി എ​​സ്ഡി​​വി​​യും) വൈ​​ദി​​ക​​രും ഒ​​രു സ​​ഹോ​​ദ​​രി (സി​​സ്റ്റ​​ർ ചെ​​റു​​പു​​ഷ്പം) എ​​സ്എ​​ബി​​എ​​സ് സ​​ന്യാ​​സി​​നി​​യു​​മാ​​ണ്. മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, ത​​മി​​ഴ്, ഫ്ര​​ഞ്ച് ഭാ​​ഷ​​ക​​ളി​​ൽ പ്രാ​​വീ​​ണ്യം നേ​​ടി​​യി​​ട്ടു​​ണ്ട്.

ത​​ക്ക​​ല രൂ​​പ​​ത മെ​​ത്രാ​​നാ​​യി​​രി​​ക്കെ​​യാ​​ണ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

You must be logged in to post a comment Login