ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​രണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം

ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ  പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​രണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം

കൊ​​​ച്ചി: സ്നേ​​​ഹ​​​വും സൗ​​​ഹാ​​​ർ​​​ദ​​​വും പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണംഎന്നും കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട് എന്നും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി .സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ ന​​ന്മ​​ക​​​ൾ ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു സാ​​​ധി​​​ക്ക​​​ണം. ആ​​​ധു​​​നി​​​ക​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വ​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടേ​​​ക്കാ​​​വു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നും സു​​​ര​​​ക്ഷി​​​ത​​​ത്വം ന​​​ൽ​​​കാ​​​നും ആ​​​ത്മീ​​​യ​​​പാ​​​ഠ​​​ങ്ങ​​​ൾ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കും.  സാ​​​മൂ​​​ഹി​​​ക​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ യു​​​വ​​​ത​​​ല​​​മു​​​റ​​​യെ പ്രാ​​​പ്ത​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ഫാ​. ​​ഏ​​​ബ്ര​​​ഹാം പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ, ഡോ. ​​​തോ​​​മ​​​സ് പ​​​ന​​​ക്ക​​​ളം, റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ചാ​​​ക്കോ​​​ച്ച​​​ൻ ഞാ​​​വ​​​ള്ളി​​​ൽ, ഡോ.​​​ജ്യോ​​​തി​​​സ് തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.

You must be logged in to post a comment Login