വീണ്ടും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗം​​​

വീണ്ടും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി  വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗം​​​

വത്തിക്കാൻ: വത്തിക്കാനിലെ വിശ്വാസകാര്യ തിരുസംഘത്തിലെ അംഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ഫ്രാൻസിസ് മാർപാപ്പ വീണ്ടും നിയമിച്ചു. അഞ്ചു വർഷത്തേക്കാണു പുനർനിയമനം.

2012 മുതൽ വിശ്വാസതിരുസംഘത്തിലെ ഏഷ്യയിൽനിന്നുള്ള ഏക അംഗമാണു മാർ ആലഞ്ചേരി. ഇദ്ദേഹം ഉൾപ്പെടെ 19 കർദിനാൾമാരാണു തിരുസംഘത്തിലുള്ളത്. വിശ്വാസസംബന്ധിയായ വിവിധ വിഷയങ്ങളിൽ മാർപാപ്പയ്ക്ക് ഉപദേശങ്ങൾ നൽകുന്ന തിരുസംഘത്തിന്‍റെ പുതിയ തലവൻ ആർച്ച്ബിഷപ് ലൂയിസ് ഫ്രാൻസിസ്ക്കോ ലദാറിയ ഫെറെറാണ്.

പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം, ഇന്‍റർനാഷണൽ കൗണ്‍സിൽ ഫോർ കാറ്റക്കെസിസ്, ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗണ്‍സിൽ എന്നിവയിലും അംഗമാണു മാർ ജോർജ് ആലഞ്ചേരി.

 

You must be logged in to post a comment Login