മ​ത​വൈ​ര്യ​വും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​വും മൗ​ലീ​ക വാ​ദ​വും യ​ഥാ​ർ​ഥ വി​ശ്വാ​സി​യു​ടേ​ത​ല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

മ​ത​വൈ​ര്യ​വും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​വും മൗ​ലീ​ക വാ​ദ​വും യ​ഥാ​ർ​ഥ വി​ശ്വാ​സി​യു​ടേ​ത​ല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഗു​രു​വാ​യൂ​ർ:​ എ​ല്ലാ​മ​ത​ങ്ങ​ളി​ലും ഉ​ള്ള നന്മക​ളെ ഉ​ൾ​ക്കൊ​ള്ളാ​നും മൂ​ല്യ​ങ്ങ​ളെ ആ​ദ​രി​ക്കാ​നും വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി .​ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​യി​ലെ ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സ​ഭ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​വൈ​ര്യ​വും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​വും മൗ​ലീ​ക വാ​ദ​വും യ​ഥാ​ർ​ഥ വി​ശ്വാ​സി​യു​ടേ​ത​ല്ല.​എ​ല്ലാ മ​ത​ങ്ങ​ളി​ലു​മു​ള്ള നന്മക​ൾ ഉ​ൾ​കൊ​ള്ളു​ന്പോ​ൾ മ​ത​ങ്ങ​ളി​ലെ​ല്ലാ​മു​ള്ള ഒ​രു ലോ​ക​മ​തം തെ​ളി​യും.​അ​വി​ടെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രി​ക്കാം.പ​ക്ഷെ ദൈ​വ​ത്തി​ൽ വി​ശ്വ​സി​ച്ച് ദൈ​വ​ത്തി​ന്‍റെ മ​ക്ക​ളെ​പോ​ലെ വി​വി​ധ മ​ത​വി​ശ​വാ​സി​ക​ളാ​യിട്ടു​ള്ള ആളു​ക​ൾ പ​ര​സ്പ​ര സ്നേ​ഹ​ത്തി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​സ​മൂ​ഹം ഉ​ണ്ടാവ​ണം.​അ​താ​ണ് യേ​ശു വി​ഭാ​വ​നം ചെ​യ്ത​ത്.

“​ലോ​കം ഒ​രു​കു​ടും​ബ​മാ​ക​ണം, ​ദൈ​വ​ത്തി​ന്‍റെ കു​ടും​ബ​കം’ എ​ന്ന ക്രി​സ്തീ​യ ആ​ശ​യ​വും “വ​സു​ധൈ​വ​കു​ടും​ബ​കം​’ എ​ന്ന ആ​ർ​ഷ ഭാ​ര​ത ചി​ന്ത​യും ഒ​ന്നാ​ണെ​ന്നും മാ​ർ ജോ​ർ​ജ്ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.​

ഗു​രു​വാ​യൂ​ർ പു​ണ്യ ഭൂ​മി​യാ​ണ്.​ പാ​ല​യൂ​രും ഗു​രു​വാ​യൂ​രും അ​ടു​ത്തു​കി​ട​ക്കു​ന്നു.​ ഇ​ത് മ​ത​സൗ​ഹാ​ർ​ദത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും മാ​ർ ജോ​ർജ് ആ​ല​ഞ്ചേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

You must be logged in to post a comment Login