നി​​ങ്ങ​​ളു​​ടെ ദുഃ​​ഖം സ​​ഭ​​യു​​ടെ​​യും ദുഃ​​ഖ​​മാ​​ണ് :കര്‍ദിനാള്‍ ആലഞ്ചേരി

നി​​ങ്ങ​​ളു​​ടെ ദുഃ​​ഖം സ​​ഭ​​യു​​ടെ​​യും ദുഃ​​ഖ​​മാ​​ണ് :കര്‍ദിനാള്‍ ആലഞ്ചേരി

വാ​​ഴ​​ത്തോ​​പ്പ്: ജ​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കാ​​ൻ സ​​ഭ എ​​ന്നും ഒ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ ദ്വി​​തീ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​ന് അ​​നു​​മോ​​ദ​​ന യോ​​ഗ​​വും പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ലി​​നു യാ​​ത്ര​​യ​​യ​​പ്പു സ​​മ്മേ​​ള​​ന​​വും ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ.

നി​​ങ്ങ​​ളു​​ടെ ദുഃ​​ഖം സ​​ഭ​​യു​​ടെ​​യും ദുഃ​​ഖ​​മാ​​ണ്. ഇ​​ടു​​ക്കി​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നു രാ​ഷ്‌​ട്രീ​​യ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ൽ അ​​ഭി​​മാ​​ന​​മു​​ണ്ട്. ഇ​​വി​​ടെ​​യു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും പ​​ട്ട​​യം ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണം. ഇ​​ടു​​ക്കി​​യി​​ലെ ജ​​ന​​ത​​യു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ കേ​​ര​​ള സ​​ഭ​​യു​​ടെ​​കൂ​​ടി ആ​​വ​​ശ്യ​​മാ​​ണ്.

മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ ഇ​​ടു​​ക്കി രൂ​​പ​​ത​​യെ എ​​ല്ലാ​​ത്ത​​ല​​ങ്ങ​​ളി​​ലും ഏ​​റെ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​യി. അ​​ദ്ദേ​​ഹം തെ​​ളി​​ച്ച പാ​​ത​​യി​​ൽ​​ത​​ന്നെ രൂ​​പ​​ത​​യെ ന​​യി​​ക്കാ​​ൻ ന​​വാ​​ഭി​​ഷി​​ക്ത​​നാ​​ക​​ട്ടെ​​യെ​​ന്നും അ​​ദ്ദേ​​ഹം ആ​​ശം​​സി​​ച്ചു.

You must be logged in to post a comment Login