കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വിമത വിഭാഗം വൈദികര്‍ പ്രമേയം പാസാക്കി

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വിമത വിഭാഗം വൈദികര്‍ പ്രമേയം പാസാക്കി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച വിവാദങ്ങളെതുടര്‍ന്ന് കോടതിനടത്തിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ വിമതവിഭാഗം വൈദികര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രമേയം പാസാക്കി.

ഭൂമി ഇടപാട് മൂലം കര്‍ദിനാള്‍ സഭയ്ക്ക് 86 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചതെന്നും മാര്‍ ആലഞ്ചേരി രാജിവയ്ക്കണമെന്നും വിമതവൈദികര്‍ ആവശ്യപ്പെട്ടു. കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ദിനാള്‍ തല്ക്കാലത്തേക്കെങ്കിലും പദവിയില്‍ നിന്ന് മാറിനില്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

You must be logged in to post a comment Login