മാര്‍ ആലഞ്ചേരിയെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്നത് ആരെല്ലാം? എന്താണ് കാരണം?

മാര്‍ ആലഞ്ചേരിയെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്നത് ആരെല്ലാം? എന്താണ് കാരണം?

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിഇടപാടുകളുടെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വിവിധ തരം ആരോപണങ്ങള്‍ നിലനില്ക്കെ  കര്‍ദിനാള്‍ ആലഞ്ചേരിപ്പിതാവിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന ചില ഓണ്‍ലൈന്‍ അഭിപ്രായങ്ങളെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.

പാവങ്ങള്‍ക്ക് വേണ്ടി നില നിന്നതുകൊണ്ടാണ് മാര്‍ ആലഞ്ചേരിക്ക് അഴിമതിക്കാരന്‍ എന്ന പേരു വീണത് എന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്.

കൂടാതെ നേഴ്‌സുമാര്‍ക്ക് ശമ്പളം കൊടുക്കണം എന്നും കത്തോലിക്കാ സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്നും വൈദികര്‍ ആഡംബരം ഒഴിവാക്കണം എന്നുമുള്ള കര്‍ശന നിലപാടുകളും ഒരു സംഘം ആളുകള്‍ക്ക് മാര്‍ ആലഞ്ചേരിയോടുള്ള വിദ്വേഷത്തിന് കാരണമായിട്ടുണ്ടത്രെ.

ഇത്തരക്കാര്‍ സംഘടിതമായി നടത്തുന്ന ചില നീക്കങ്ങളാണ് നിരപരാധിയായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ പൊതുസമൂഹത്തിനും സഭയ്്ക്കും മുമ്പില്‍ തെറ്റുകാരനായി ചിത്രീകരിക്കാന്‍ ഇടവരുത്തിയതെന്നാണ് ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

You must be logged in to post a comment Login