അല്മായരുടെ സംഘം തടഞ്ഞു, വൈദിക സമ്മേളനത്തിന് മാര്‍ ആലഞ്ചേരിക്ക് എത്താനായില്ല

അല്മായരുടെ സംഘം തടഞ്ഞു, വൈദിക സമ്മേളനത്തിന് മാര്‍ ആലഞ്ചേരിക്ക് എത്താനായില്ല

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്പന വിവാദത്തിന്റെ പ്ശ്ചാത്തലത്തില്‍ നടത്താനിരുന്ന വൈദിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ അല്മായരുടെ ഒരു സംഘം തടഞ്ഞുവെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ കത്ത്.

മൂന്ന് അല്‍മായര്‍ തന്നെ ബലം പ്രയോഗിച്ചു തടയുകയായിരുന്നുവെന്നാണ് മാര്‍ ആലഞ്ചേരിയുടെ കത്തില്‍ പറയുന്നത്. അല്‍മായര്‍ തടഞ്ഞതിനാല്‍ യോഗം മാറ്റിവയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് എന്നും കര്‍ദിനാള്‍ പറയുന്നു കലഹം ഉണ്ടാകാതിരിക്കാന്‍ വൈദിക സമിതി യോഗം ശാന്തമായ അന്തരീക്ഷത്തില്‍ നടത്താമെന്ന് കര്‍ദിനാള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

 

You must be logged in to post a comment Login