പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ആ​​​ലം​​​ബ​​​ഹീ​​​ന​​​ർ​​​ക്കു​​​മാ​​​യു​​​ള്ള സേ​​​വ​​​നം ഏ​​​റ്റ​​​വും ദൈ​​​വി​​​ക​​​മാ​​​യ ക​​​ട​​​മ: മാര്‍ ആലഞ്ചേരി

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ആ​​​ലം​​​ബ​​​ഹീ​​​ന​​​ർ​​​ക്കു​​​മാ​​​യു​​​ള്ള സേ​​​വ​​​നം ഏ​​​റ്റ​​​വും ദൈ​​​വി​​​ക​​​മാ​​​യ ക​​​ട​​​മ: മാര്‍ ആലഞ്ചേരി

കൊ​​​ച്ചി: പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും ആ​​​ലം​​​ബ​​​ഹീ​​​ന​​​ർ​​​ക്കു​​​മാ​​​യു​​​ള്ള സേ​​​വ​​​നം ഏ​​​റ്റ​​​വും ദൈ​​​വി​​​ക​​​മാ​​​യ ക​​​ട​​​മ​​​യാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ന്ത്യ​​​ൻ വൈ​​​എം​​​സി​​​എ സം​​​ഘ​​​ടി​​​പ്പി​​​ച്ച വൈ​​​എം​​​സി​​​എ​​​യു​​​ടെ 174-ാം സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മു​​​ന്പി​​​ൽ ദൈ​​​വ​​​കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ മു​​​ഖ​​​മാ​​​യി നാം ​​​മാ​​​റ​​​ണം. ന​​​മ്മ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്പോ​​​ൾ ദൈ​​​വം സ​​​ഹാ​​​യി​​​ക്കു​​​ന്നു എ​​​ന്ന ചി​​​ന്ത ശ​​​രി​​​യ​​​ല്ല. ദൈ​​​വം ന​​​മ്മി​​​ലൂ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ഈ​​​ശ്വ​​​ര​​​ന് എ​​​ല്ലാ​​​വ​​​രും സ​​​മ​​ന്മാ​​​രാ​​​ണ്. ആ​​​രോ​​​ടും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്ല. ഓ​​​രോ വ്യ​​​ക്തി​​​യി​​​ലൂ​​​ടെ​​​യും വ്യ​​​ത്യ​​​സ്ത​​​മാ​​​യ നി​​​യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ത്രം. പ​​​ണ​​​ത്തി​​​നും അ​​​ധി​​​കാ​​​ര​​​ത്തി​​​നും അ​​​ന്ത​​​സി​​​നും വേ​​​ണ്ടി ജീ​​​വി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ർ അ​​​തു ന​​​ഷ്ട​​​മാ​​​വു​​​ന്പോ​​​ൾ ദുഃ​​​ഖി​​​ക്കു​​​ന്നു. എ​​​ല്ലാം ദൈ​​​വ​​​സി​​​ദ്ധ​​​മാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​വു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ത്ത​​​രം ന​​​ഷ്ട​​​ങ്ങ​​​ളും ദുഃ​​​ഖ​​​ങ്ങ​​​ളും ന​​​മ്മെ ബാ​​​ധി​​​ക്കു​​​ക​​​യി​​​ല്ല. ഇ​​​ന്ത്യ​​​ൻ വൈ​​​എം​​​സി​​​എ ഈ ​​​ഭ​​​ര​​​ണ​​സ​​​മി​​​തി​​​യു​​​ടെ കാ​​​ല​​​ത്ത് ഒ​​​രു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ പാ​​​വ​​​പ്പെ​​​ട്ട ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചു എ​​​ന്ന​​​തു മ​​​ഹ​​​ത്താ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

You must be logged in to post a comment Login