കര്‍ദിനാള്‍ ആന്‍ഡ്രിയ മോന്തെത്സേമോളൊ ദിവംഗതനായി

കര്‍ദിനാള്‍ ആന്‍ഡ്രിയ മോന്തെത്സേമോളൊ ദിവംഗതനായി

വത്തിക്കാന്‍: കര്‍ദിനാള്‍ ആന്‍ഡ്രിയ  മോന്തെത്സേമൊളോ ദിവംഗതനായി. 92 വയസായിരുന്നു.ഇറ്റലിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം ഞായറാഴ്ചയായിരുന്നു.

ഇസ്രായേലിലെ പ്രഥമ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയിരുന്നു. 1925 ഓഗസ്റ്റ് 27 ന് ആയിരുന്നു ജനനം. 1954 മാര്‍ച്ച് 13 ന് പുരോഹിതനായി. 1977 ല്‍ മെത്രാനും 2006 ല്‍ കര്‍ദിനാളുമായി. കര്‍ദിനാള്‍ മോന്തെത്സെമോളെയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.

ഇദ്ദേഹത്തിന്റെ മരണത്തോടെ കര്‍ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 217 ആയി. ഇതില്‍ 120 പേര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളത്.

You must be logged in to post a comment Login