കര്‍ദിനാള്‍ ബെര്‍നാര്‍ഡ് ലോ ദിവംഗതനായി

കര്‍ദിനാള്‍ ബെര്‍നാര്‍ഡ് ലോ ദിവംഗതനായി

വത്തിക്കാന്‍: കര്‍ദിനാള്‍ ബര്‍നാര്‍ഡ് ലോ ദിവംഗതനായി. 86 വയസായിരുന്നു. ഏറെ നാളായി ഹൃദ്രോഗസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ബോസ്റ്റണ്‍ അതിരൂപതയിലെ ആര്‍ച്ച് ബിഷപ്പായിരുന്നു. വൈദികരുടെ ലൈംഗികപീഡനക്കേസുകള്‍ പോലീസിനെ അറിയിച്ചില്ല എന്നതിന്റെ പേരിലുള്ള ആരോപണങ്ങളെ തുടര്‍ന്ന് 2002 ല്‍ ഇദ്ദേഹം തത്സഥാനം രാജിവയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം റോമിലേക്ക് പോയി.

അവിടെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആര്‍ച്ച് പ്രിസ്റ്റായി സേവനം ചെയ്തു. കത്തോലിക്കനായ പിതാവിന്റെയും പ്രിസ്ബിറ്റേറിയനായ മാതാവിന്റെയും മകനായിട്ടായിരുന്നു ജനനം.

സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കും ഇദ്ദേഹത്തിന്റെ കബറടക്കം നടത്തുക. ഇവിടെ സേവനം ചെയ്ത വൈദികരെ ഇവിടെ തന്നെയാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ ശവസംസ്‌കാരത്തെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

You must be logged in to post a comment Login