പരിശുദ്ധ സിംഹാസനത്തിന്റെ പരമോന്നത കോടതിയിലേക്ക് കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയെ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു

പരിശുദ്ധ സിംഹാസനത്തിന്റെ പരമോന്നത കോടതിയിലേക്ക് കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയെ വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയെ സുപ്രീം ട്രൈബ്യൂണല്‍ ഓഫ് ദ അപ്പസ്‌തോലിക് സിഗ്നാറ്റുറയിലെ അംഗമായി വീണ്ടും നിയമിച്ചു. ആറുവര്‍ഷം കര്‍ദിനാള്‍ ബൂര്‍ക്കെ ഇതിന്റെ തലവനായി സേവനം ചെയ്തിരുന്നു. എന്നാല്‍ 2014 ല്‍ ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.

പകരം ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ കര്‍ദിനാള്‍ പേട്രണ്‍ ആയി നിയമിക്കുകയായിരുന്നു. ഉന്നതപദവിയിലുള്ള ഒരു കര്‍ദിനാളെ അദ്ദേഹം വഹിച്ചിരുന്ന പദവിയില്‍ നിന്ന് താരതമ്യമേന അപ്രധാനമായ ഒന്നിലേക്ക് മാറ്റിയത് അസാധാരണ സംഭവമായിരുന്നു.

അമോരിസ് ലെറ്റീഷ്യക്ക് വ്യക്തത ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയെ സമീപിച്ച നാലു കര്‍ദിനാള്‍മാരില്‍ ഒരാളും ഇദ്ദേഹമാണ്. ഫ്രാന്‍സിസ് പാപ്പയുടെ ശത്രുവായി ഇദ്ദേഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login