മലങ്കര സഭയ്ക്ക് മറക്കാനാവാത്ത വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

മലങ്കര സഭയ്ക്ക് മറക്കാനാവാത്ത വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ദി​​​വ​​​ന്നാ​​​സി​​​യോ​​​സി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​നു​​​ശോ​​​ചി​​​ച്ചു.

ബ​​​ത്തേ​​​രി രൂ​​​പ​​​ത​​​യി​​​ൽ വൈ​​​ദി​​​ക​​​ൻ, മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും റെ​​​ക്ട​​​ർ, ബ​​​ത്തേ​​​രി രൂ​​​പ​​​ത​​​യു​​​ടെ ദ്വി​​​തീ​​​യ ബി​​​ഷ​​​പ്, പു​​​ത്തൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൾ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് അ​​​ഭി​​​വ​​​ന്ദ്യ തി​​​രു​​​മേ​​​നി അ​​​ർ​​​പ്പി​​​ച്ച​​​ത്.

സ​​​ഭ​​​യു​​​ടെ ആ​​​ധ്യാ​​​ത്മി​​​ക​​​ത, ആ​​​രാ​​​ധ​​​ന​​​ക്ര​​​മം, മി​​​ഷ​​​ൻ ചൈ​​​ത​​​ന്യം എ​​​ന്നി​​​വ ത​​​നി​​​മ​​​യോ​​​ടെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ ഏ​​​റെ​​​ശ്ര​​​ദ്ധ ചെ​​​ലു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ പി​​​താ​​​വ് ന​​​ൽ​​​കി​​​യ നേ​​​തൃ​​​ത്വ​​​വും സ​​​മ​​​ർ​​​പ്പി​​​ത​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ളും സ​​​ഭാ​​​മ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കു​​​ന്നു. കു​​​ടി​​​യേ​​​റ്റ മേ​​​ഖ​​​ല​​​യി​​​ൽ ത്യാ​​​ഗോ​​​ജ്വ​​​ല​​​മാ​​​യി​​​രു​​​ന്നു പി​​​താ​​​വി​​​ന്‍റെ സേ​​​വ​​​ന​​​പാ​​​ത​​​ക​​​ൾ.

സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​ട്ടേ​​​റെ വൈ​​​ദി​​​ക​​​ർ​​​ക്ക് ഗു​​​രു​​​വും സ​​​ന്യാ​​​സ​​​ജീ​​​വി​​​ത​​​മാ​​​തൃ​​​ക​​​യും ആ​​​ധ്യാ​​​ത്മി​​​ക പി​​​താ​​​വു​​​മാ​​​യി​​​രു​​​ന്നു ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ദി​​​വ​​​ന്നാ​​​സി​​​യോ​​​സ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വേ​​​ർ​​​പാ​​​ടി​​​ൽ സ​​​ഭ​​​യു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ളും അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാതോലിക്കാ ബാവ പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login