ആഘോഷമില്ല, കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്‍റെ അറുപതാം പിറന്നാള്‍ ഇന്ന്

ആഘോഷമില്ല, കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്‍റെ അറുപതാം പിറന്നാള്‍ ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​നും പി​​​താ​​​വു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ഇ​​​ന്ന് അ​​​റു​​​പ​​​താം വ​​​യ​​​സി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്നു. പക്ഷേ ജന്മദിനത്തിന് പ്രത്യേക ചടങ്ങുകളോ ആഘോഷങ്ങളോ ഇല്ല. മാര്‍ ക്ലീമിസിന്‍റെ പതിവും അങ്ങനെയാണ്. ഇപ്പോള്‍ അദ്ദേഹം ഔ​​​ദ്യോ​​​ഗി​​​ക ചു​​​മ​​​ത​​​ല​​​ക​​​ളു​​​മാ​​​യി റോ​​​മി​​​ലാണ്.

1959 ജൂ​​​ണ്‍ 15 ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ മ​​​ല്ല​​​പ്പ​​​ള്ളി മൂ​​​ക്കൂ​​​രി​​​ൽ തോ​​​ട്ടു​​​ങ്ക​​​ൽ മാ​​​ത്യു – അ​​​ന്ന​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യിട്ടായിരുന്നു ജനനം.  ഐ​​​സ​​​ക് എ​​​ന്നായിരുന്നു പേര്. 1986 ജൂ​​​ണ്‍ 11 നു ​​​വൈ​​​ദി​​​കപ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച ഫാ. ​​​ഐ​​​സ​​​ക് തോ​​​ട്ടു​​​ങ്ക​​​ൽ 2001 ൽ ​​​സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. ഐ​​​സ​​​ക് മാ​​​ർ ക്ലീ​​​മി​​​സ് എ​​​ന്ന പേ​​​രു സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും യൂ​​​റോ​​​പ്പി​​​ലെ​​​യും അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​റു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 2003 സെ​​​പ്റ്റം​​​ബ​​​ർ 11 ന് ​​​തി​​​രു​​​വ​​​ല്ല ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. 2006 ൽ ​​​തി​​​രു​​​വ​​​ല്ല അ​​​തി​​​രൂ​​​പ​​​ത​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തോ​​​ടെ പ്ര​​​ഥ​​​മ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പാ​​​യി.

മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന സി​​​റി​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ദി​​​വം​​​ഗ​​​ത​​​നാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് 2007 ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മ​​​ന​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി വെ​​​റും പ​​​തി​​​നൊ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം, 2012 ൽ ​​​ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. 53-ാം വ​​​യ​​​സി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​മ്പോ​​​ൾ അ​​​ദ്ദേ​​​ഹം ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ക​​​ർ​​​ദി​​​നാ​​​ളാ​​​യി​​​രു​​​ന്നു.

You must be logged in to post a comment Login