വി​​​ശ​​​പ്പു​​​ര​​​ഹി​​​ത അ​​​ന​​​ന്ത​​​പു​​​രം ന​​​ട​​​പ്പാ​​​ക്കു​​​ക​​​ എ​​​ന്‍റെ സ്വ​​​പ്നം: കര്‍ദിനാള്‍ ക്ലീമീസ് ബാവ​​​

വി​​​ശ​​​പ്പു​​​ര​​​ഹി​​​ത അ​​​ന​​​ന്ത​​​പു​​​രം ന​​​ട​​​പ്പാ​​​ക്കു​​​ക​​​ എ​​​ന്‍റെ സ്വ​​​പ്നം: കര്‍ദിനാള്‍ ക്ലീമീസ് ബാവ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത​​​ങ്ങ​​​ൾ​​​ക്ക് അ​​​തീ​​​ത​​​മാ​​​യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 57-ാമ​​​ത് വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​മാ​​​യ ക​​​ർ​​​മോ​​​ത്സ​​​വം 2018ൽ ​​​പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഈ ​​​വ​​​ർ​​​ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​രു നേ​​​ര​​​മെ​​​ങ്കി​​​ലും വി​​​ശ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ശ​​​പ്പു​​​ര​​​ഹി​​​ത അ​​​ന​​​ന്ത​​​പു​​​രം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ത​​​ന്‍റെ സ്വ​​​പ്ന​​​മാ​​​ണെ​​​ന്നും അ​​​തി​​​ൽ എ​​​ല്ലാ​​​വ​​​രും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും സൂ​​​ചി​​​പ്പി​​​ച്ചു.

പ​​​രി​​​സ്ഥി​​​തി​​​യെ​​​കൂ​​​ടി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ വ​​​ര​​​ൾ​​​ച്ച​​​യെ നേ​​​രി​​​ടു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളും ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ ക​​​ർ​​​മ​​​സ്രോ​​​ത​​​സ് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സ്രോ​​​ത​​​സ് വി​​​ക​​​സ​​​ന വി​​​ഷ​​​ൻ 2030 പ്ര​​​കാ​​​ശ​​​നം സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ ശോ​​​ഭാ കോ​​​ശി നി​​​ർ​​​വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് തു​​​ട​​​ങ്ങു​​​ന്ന വി​​​വാ​​​ഹ മു​​​ന്നൊ​​​രു​​​ക്ക കൗ​​​ണ്‍​സി​​​ലിം​​​ഗ് പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​യു. കു​​​ര്യാ​​​ക്കോ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.ച​​​ട​​​ങ്ങി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ കൂ​​​രി​​യ മെ​​​ത്രാ​​​ൻ യൂ​​​ഹാ​​​ന്നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു​​​വി​​​നെ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ക്ലീ​​​മി​​​സ് ബാ​​​വാ ആ​​​ദ​​​രി​​​ച്ചു. 1000 യു​​​വ​​​തി യു​​​വാ​​​ക്ക​​​ൾ ഡി​​​ഡി​​​യു ജി​​​കെ​​​വൈ​​​യി​​​ലൂ​​​ടെ തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ കോ​​​ഓർ​​​ഡി​​​നേ​​​റ്റ​​​ർ കെ.​​​ആ​​​ർ.​​​ ഷൈ​​​ജു തു​​​ട​​​ക്കം കു​​​റി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ ത്രേ​​​സ്യാ​​​മ്മ തോ​​​മ​​​സ്, ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ്, കെ​​​എ​​​സ്എ​​​സ്എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, ഫാ. ​​​ബോ​​​വ​​​സ് മാ​​​ത്യു എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. നി​​​യു​​​ക്ത മ​​​ല​​​ങ്ക​​​ര സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് മു​​​ക​​​ളും​​​പു​​​റ​​​ത്ത് ന​​​ന്ദി പ​​​റ​​​ഞ്ഞു.

You must be logged in to post a comment Login