വത്തിക്കാന്‍: ഫാ.ടോം ഉഴുന്നാലിലുമായുള്ള കണ്ടുമുട്ടല്‍ അവിസ്മരണീയവും അസാധാരണവുമായ അനുഭവമായിരുന്നുവെന്ന് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. 18 മാസം ഐഎസ് തടവിലായിരുന്ന ഫാ. ടോം മോചിതനായി എത്തിയത് റോമിലേക്കായിരുന്നു. ഇവിടെവച്ചായിരുന്നു കര്‍ദിനാള്‍ ഗ്രേഷ്യസ് ഫാ.ടോം ഉഴുന്നാലിലിനെ കണ്ടത്.
എനിക്ക് ഭയമുണ്ടായിരുന്നു, തടങ്കലില്‍ നിന്ന് അച്ചന് വരുന്നത് തകര്‍ന്ന ഹൃദയവുമായിട്ടാണോയെന്ന്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ അങ്ങനെയല്ല സംഭവിച്ചത്. .. ആ കണ്ടുമുട്ടല്‍ കൃപയുടെ നിമിഷമായിരുന്നു..വിശ്വാസത്തിന്റെ നിമിഷമായിരുന്നു..അതൊരു പ്രത്യേക അനുഭവമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
പരിശുദ്ധ പിതാവിനോട് ടോമച്ചന് പറഞ്ഞത് ഇതായിരുന്നു. എല്ലാവരോടും പറയുക ക്രിസ്തു മഹോന്നതനാണ്..ക്രിസ്തു മഹോന്നതനാണ്. വളരെ ചെറിയ വാക്കുകള്‍. പക്ഷേ ആ വാക്കുകള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ ആകെത്തുകയായിരുന്നു. കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.
ശാരീരികമായി ദുര്‍ബലനാണെങ്കിലും മാനസികമായി അദ്ദേഹം കരുത്തനാണ്. ടോമച്ചന് പാപ്പയുമായുള്ള കണ്ടുമുട്ടിയതിന് ശേഷം താന്‍ പാപ്പയെ കണ്ടപ്പോള്‍ പാപ്പ ടോമച്ചനെയോര്ത്ത് അത്ഭുതപ്പെടുകയായിരുന്നുവെന്നും കര്‍ദിനാള്‍ അറിയിച്ചു. ഇത്രയും ദുഷ്ക്കരമായ അനുഭവങ്ങളെ അഭിമുഖീകരിച്ചുവന്ന ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രയും ശാന്തനായിരിക്കുവാന്‍ കഴിയുന്നത് എന്നതായിരുന്നു പാപ്പയുടെ അത്ഭുതം.
ഇന്ത്യയിലേക്ക് പോകാതെ റോമിലേക്ക് വന്നത് നല്ല ഒരു തീരുമാനമായിരുന്നുവെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലാണെങ്കില്‍ അദ്ദേഹത്തെ ഒരുപാട് പേര് സന്ദര്‍ശിക്കുമായിരുന്നു. സുഖം പ്രാപിക്കാന്‍ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.
You must be logged in to post a comment Login