ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്നു വ​ത്തി​ക്കാ​നി​ൽ

ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സി​ന്‍റെ സം​സ്കാ​രം ഇ​ന്നു വ​ത്തി​ക്കാ​നി​ൽ

റോം: കാലംചെയ്ത കർദിനാൾ ഐവാൻ ഡയസിന്‍റെ സംസ്കാരശുശ്രൂഷകൾ ഇന്നു വത്തിക്കാനിൽ നടക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സംസ്കാരശുശ്രൂഷകൾക്കും ദിവ്യബലിക്കും കർദിനാൾ സംഘത്തിന്‍റെ ഡീൻ കർദിനാൾ ആഞ്ജലോ സൊഡാനോ മുഖ്യകാർമികത്വം വഹിക്കും. സമാപനസന്ദേശം  ഫ്രാൻസിസ് മാർപാപ്പ നല്കും.

ബോംബെ മുന്‍ ആർച്ച്ബിഷപ്പും ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്‌‌ടുമായിരുന്നു കർദിനാൾ ഡയസ്. തിങ്കളാഴ്ചയായിരുന്നു  അന്തരിച്ചത്.

You must be logged in to post a comment Login