കര്‍ദിനാള്‍ ഐവാന്‍ ഡയസ്; തികഞ്ഞ മനുഷ്യസ്നേഹിയും ദൈവഭക്തനും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കര്‍ദിനാള്‍ ഐവാന്‍ ഡയസ്; തികഞ്ഞ മനുഷ്യസ്നേഹിയും ദൈവഭക്തനും: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സാർവത്രികസഭയിലെ അതികായനായൊരു അജപാലകശ്രേഷ്ഠനായിരുന്നു കാലം ചെയ്ത കർദിനാൾ ഐവാൻ ഡയസെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ജനതകളുടെ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്ടും ബോംബെ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പുമായിരുന്ന കർദിനാൾ ഐവാൻ ഡയസിന്‍റെ ദേഹവിയോഗത്തിൽ അനുശോചനവും ദു:ഖവും രേഖപ്പെടുത്തുന്നു. സഭയുടെ നയതന്ത്ര കാര്യാലയങ്ങളിലും വത്തിക്കാൻ കൂരിയായിലും അദ്ദേഹം നിർവഹിച്ച വിശിഷ്ടസേവനങ്ങൾ സാർവത്രിക സഭാചരിത്രത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്നേഹിയും ദൈവഭക്തനുമായിരുന്നു കർദിനാൾ.

അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും നിർദേശങ്ങളും മാർപാപ്പമാരുടെ സഭാനേതൃത്വ ശുശ്രൂഷയ്ക്കു തന്നെ സഹായകമായിട്ടുണ്ട്. പ്രായാധിക്യത്തിലെ അസ്വാസ്ഥ്യങ്ങളെല്ലാം ദൈവവിശ്വാസത്തിലും നിത്യജീവനിലുള്ള പ്രത്യാശയിലും ഏറ്റെടുക്കുവാൻ കർദിനാൾ ഐവാൻ ഡയസിനു കഴിഞ്ഞിരുന്നു. കർദിനാളിന്‍റെ ആത്മാവിനു നിത്യശാന്തി നേരുകയും അദ്ദേഹത്തിന്‍റ സ്വർഗീയ മാധ്യസ്ഥ്യം നമുക്ക് അനുഗ്രഹമാകട്ടെയെന്നു പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

You must be logged in to post a comment Login