ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സ് ദിവംഗതനായി

ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സ് ദിവംഗതനായി

മുംബൈ: മുൻ ബോംബെ ആർച്ച്ബിഷപും ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ മുൻ പ്രിഫക്ടുമായിരുന്ന കർദിനാൾ ഐവാൻ ഡയസ് ദിവംഗതനായി. എണ്‍പത്തിയൊന്ന് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് റോമില്‍ വച്ചായിരുന്നു അന്ത്യം.

1936 ഏപ്രിൽ 14ന് മുംബൈയിൽ ജനിച്ച ഐവാൻ ഡയസ്1958 ഡിസംബർ എട്ടിനു പൗരോഹിത്യം സ്വീകരിച്ചു. 1982ന് ഘാനയിലെ അപ്പസ്തോലിക് പ്രോനുണ്‍ഷ്യോയും റൂസിബിഡിറിലെ സ്ഥാനിക ആർച്ച് ബിഷപ്പുമായി അദ്ദേഹത്തെ മാർപാപ്പ നിയമിച്ചു. ഇതിനിടെ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ലാറ്റെറൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനൻ ലോയിൽ ഡോക്ടറേറ്റ് നേടി.

വത്തിക്കാൻ നയതന്ത്ര സർവീസിൽനിന്നു തിരിച്ചു വിളിക്കപ്പെട്ട ഡോ. ഐവാൻ ഡയസ് ബോംബെ ആർച്ച് ബിഷപ്പായി 1996 നവംബർ എട്ടിനു നിയമിതനായി. 2001ൽ കർദിനാളായി ഉയർത്തപ്പെട്ടു. സുവിശേഷവത്കരണത്തിനുള്ള വത്തിക്കാൻ തിരുസംഘത്തിന്‍റെ പ്രീഫെക്ടായി 2006 മുതൽ 2011 വരെ പ്രവർത്തിച്ചു.

You must be logged in to post a comment Login