ക​ർ​ദി​നാ​ൾ ജോ​വാ​ഹിം മൈ​സ്ന​ർ ദിവംഗതനായി

ക​ർ​ദി​നാ​ൾ ജോ​വാ​ഹിം മൈ​സ്ന​ർ ദിവംഗതനായി

കൊളോണ്‍: കൊളോണ്‍ അതിരൂപതയുടെ മുൻ അധ്യക്ഷൻ കർദിനാൾ ജോവാഹിം മൈസ്നർ ദിവംഗതനായി. എണ്‍പത്തിമൂന്ന് വയസായിരുന്നു. 1989 മുതൽ 2014 വരെയാണ് അതിരൂപതാധ്യക്ഷനായിരുന്നത്.  1933 ഡിസംബർ 25 ന് പോളണ്ടിലെ ബ്രോട്സ് വാഫിയിലാണ് ജനനം. 1962 ഡിസംബർ 22 ന് വൈദികനായി. 1975 മെയ് 17 ന് എർഫുർട്ട് രൂപതയുടെ സഹായ മെത്രാനും 1980 മെയ് 17 ന് ബർലിൻ രൂപതയുടെ അധ്യക്ഷനുമായി.

1983 ഫെബ്രുവരി രണ്ടിന് കർദിനാളായി. 1988 ഡിസംബർ 20ന് കൊളോണ്‍ അതിരൂപതയുടെ മേലധ്യക്ഷനായി നിയമിതനായി.

You must be logged in to post a comment Login