റിഫര്‍മേഷന്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നു: കര്‍ദിനാള്‍ മുള്ളര്‍

റിഫര്‍മേഷന്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നു: കര്‍ദിനാള്‍ മുള്ളര്‍

ബെര്‍ലിന്‍: പ്രൊട്ടസ്റ്റന്റ് റിഫര്‍മേഷന്‍ ഒരിക്കലും റിഫര്‍മേഷന്‍ ആയിരുന്നില്ലെന്നും അത് കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ നിന്നുള്ള പരിപൂര്‍ണ്ണമായ വ്യത്യാസമായിരുന്നുവെന്നും ജര്‍മ്മന്‍ കര്‍ദിനാള്‍ മുളളര്‍. ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ജനറല്‍ സെക്രട്ടറി ബിഷപ് ന്യൂണ്‍സിയോ ഗലാട്ടിനോയുടെ ഒരുപ്രതികരണത്തിന് മറുപടിയെന്നോണമാണ് കര്‍ദിനാള്‍ മുള്ളറിന്റെ ഈ അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്.

അഞ്ഞൂറ് വര്‍ഷം മുമ്പ് മാര്‍ട്ടിന്‍ ലൂഥര്‍ തുടങ്ങിയ റിഫര്‍മേഷന്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് എന്നായിരുന്നു ബിഷപ് ന്യൂണ്‍സിയോയുടെ അഭിപ്രായം. പക്ഷേ ഇത് തെറ്റായ ചിന്തയാണ് എന്ന് കര്‍ദിനാള്‍ മുള്ളര്‍ ശക്തമായി വാദിക്കുന്നു.

പരിശുദ്ധാത്മാവിനെതിരെയുള്ള വിപ്ലവമാണ് ലൂഥര്‍ നടത്തിയത്. ദുരുപയോഗങ്ങളും തെറ്റായ പ്രവര്‍ത്തനങ്ങളും സഭയില്‍ എല്ലായ്‌പ്പോഴും നിലനില്ക്കുന്നുണ്ട്. എന്നാല്‍ നമ്മുടേത് വിശുദ്ധമായ സഭയാണ്. അത് ദൈവകൃപയാലും കൂദാശകളുടെ പരികര്‍മ്മം വഴിയുമാണ്. പക്ഷേ സഭയിലെ എല്ലാവരും പാപികളാണ്. അവര്‍ക്കെല്ലാം ക്ഷമയും പാപമോചനവും വേണം. കര്‍ദിനാള്‍ പറഞ്ഞു.

പക്ഷേ ലൂഥറിന്റെ തത്വം കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്കും തിരുവചനങ്ങള്‍ക്കും അപ്പസ്‌തോലികപാരമ്പര്യങ്ങള്‍ക്കും എതിരായിരുന്നു. ഇക്കാരണത്താല്‍ ലൂഥറിന്റെ പരിഷ്‌ക്കരണം പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായിരുന്നില്ല പരിശുദ്ധാത്മാവിനെതിരെയുള്ള പ്രവര്‍ത്തനമായിരുന്നു.

 

You must be logged in to post a comment Login