പ്രൊട്ടസ്റ്റന്റ് ഇണകള്‍ക്ക് ദിവ്യകാരുണ്യം കൊടുക്കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനത്തിനെതിരെ കര്‍ദ്ദിനാള്‍ മുള്ളര്‍

പ്രൊട്ടസ്റ്റന്റ് ഇണകള്‍ക്ക് ദിവ്യകാരുണ്യം കൊടുക്കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനത്തിനെതിരെ കര്‍ദ്ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍: പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രൊട്ടസ്റ്റന്റ് ഇണകള്‍ക്ക് ദിവ്യകാരുണ്യംനല്കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനത്തെ കര്‍ദിനാള്‍ മുള്ളര്‍ വിമര്‍ശിച്ചു. കാനോന്‍ നിയമത്തെ മെത്രാന്മാര്‍ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വളരെ ഗുരുതരമായ സാഹചര്യങ്ങളില്‍ പ്രൊട്ടസ്‌ററന്റുകാര്‍ക്ക് ദിവ്യകാരുണ്യം നല്കാമെന്ന് കാനോന നിയമത്തിലെ 844 അനുവാദം നല്കുന്നുണ്ട്. ഇതിനെ സാധൂകരിച്ചുകൊണ്ടാണ് കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റുകാരായ ഇണകള്‍ക്ക് അവരുടെ ആത്മീയമായ സംഘര്‍ഷാവസ്ഥകളില്‍ അവയ്ക്ക് ശമനം ഉണ്ടാകുന്നതിന് വേണ്ടിയും ദിവ്യകാരുണ്യത്തോടുള്ള തീവ്രമായ സ്‌നേഹത്തെ പ്രതിയും ദിവ്യകാരുണ്യം നല്കാമെന്ന് ജര്‍മ്മന്‍ മെത്രാന്മാര്‍ തീരുമാനിച്ചത്.

മറ്റ് സഭാവിഭാഗങ്ങളില്‍ പെട്ട ക്രൈസ്തവവിശ്വാസികളുടെ വിശ്വാസത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഞങ്ങളുടെ വിശ്വാസബോധ്യങ്ങളില്‍ അടിയുറച്ചുനില്‌ക്കേണ്ടത് ആവശ്യമാണ്. കര്‍ദിനാള്‍ മുള്ളര്‍ വ്യക്തമാക്കി.

You must be logged in to post a comment Login