കര്‍ദിനാള്‍ മര്‍ഫി ദിവംഗതനായി

കര്‍ദിനാള്‍ മര്‍ഫി ദിവംഗതനായി

വെസ്റ്റ്മിനിസ്റ്റര്‍: മുന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ കോര്‍മാക് മര്‍ഫി ഓ കോണര്‍ ദിവംഗതനായി. 85 വയസായിരുന്നു. വെസ്റ്റ്മിനിസ്റ്ററിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം അയര്‍ലണ്ടിലെ കൗണ്ടി കോര്‍ക്കില്‍ നിന്ന് കുടിയേറിപാര്‍ത്തവരായിരുന്നു മര്‍ഫിയുടെ കുടുംബം.

1956 ഒക്ടോബര്‍ 28 ന് വൈദികനായി. 1966 ല്‍ പോര്‍ട്ട്‌സ് മൗത്ത് ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. 1977 നവംബര്‍ 17 ന് അരുണ്‍ഡെല്‍ ആന്റ് ബ്രൈറ്റണ്‍ന്റെയും മെത്രാനായി. 23 വര്‍ഷം അവിടെ സേവനം ചെയ്തതിന് ശേഷമായിരുന്നു വെസ്റ്റ്മിനിസ്റ്ററിലേക്ക് ആര്‍ച്ച് ബിഷപ്പായി കടന്നുവന്നത്.

2000 ല്‍ ആര്‍ച്ച് ബിഷപ്പായ അദ്ദേഹത്തിന് ആ വര്‍ഷം തന്നെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കര്‍ദിനാള്‍ പദവിയും നല്കി.

ശവസംസ്‌കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You must be logged in to post a comment Login