കര്‍ദിനാള്‍ മര്‍ഫി ഓ കോണര്‍ ഗുരുതരാവസ്ഥയില്‍

കര്‍ദിനാള്‍ മര്‍ഫി ഓ കോണര്‍ ഗുരുതരാവസ്ഥയില്‍

വെസ്റ്റ്മിനിസ്റ്റര്‍: മുന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മര്‍ഫി ഓ കോണറിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഫിക്ക് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ചോദിച്ചുകൊണ്ട് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് സന്ദേശം അയച്ചിട്ടുണ്ട്.

കര്‍ത്താവ് അദ്ദേഹത്തെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തട്ടെ. അദ്ദേഹം ഒരുപാട് സ്‌നേഹിക്കുന്ന സഭയുടെ പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. അത് അദ്ദേഹത്തെ ആശ്വസിപ്പിക്കട്ടെ. കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പ്രസ്താവനയില്‍ രേഖപ്പെടുത്തി.

You must be logged in to post a comment Login